Current Date

Search
Close this search box.
Search
Close this search box.

അഭയാര്‍ത്ഥികള്‍ക്ക് ആഗോള തലത്തില്‍ വാക്‌സിനേഷന്‍ പദ്ധതിയുമായി ഖത്തര്‍

ദോഹ: ആഗോള തലത്തില്‍ മുഴുവന്‍ അഭയാര്‍ത്ഥികള്‍ക്കും വാക്‌സിനേഷന്‍ നല്‍കുന്ന ക്യാംപയിനുമായി ഖത്തര്‍. ഖത്തര്‍ റെഡ് ക്രസന്റ് ആണ് പദ്ധതി നടപ്പിലാക്കുന്നത്. ആഗോള തലത്തില്‍ 100 ദശലക്ഷം ഡോളര്‍ ആണ് മാനുഷിക സഹായമെന്ന നിലയില്‍ കോവിഡ് വാക്‌സിനു വേണ്ടി ഖത്തര്‍ റെഡ് ക്രസന്റ് ചിലവഴിക്കുന്നത്.

ലോകത്താകമാനമുള്ള കുടിയേറ്റക്കാര്‍, അഭയാര്‍ത്ഥികള്‍, നാടു വിട്ടൊഴിഞ്ഞവര്‍ എന്നീ വിഭാഗത്തിലുള്ളവര്‍ക്കാണ് വാക്‌സിന് നല്‍കുന്നത്. ക്യാംപയിന് തിങ്കളാഴ്ച തുടക്കം കുറിച്ചു. മൂന്ന് വര്‍ഷം കൊണ്ട് ആഫ്രിക്ക, ഏഷ്യ, പശ്ചിമേഷ്യ തുടങ്ങിയ ഇടങ്ങളിലെ 20 രാഷ്ട്രങ്ങളിലെ അഭയാര്‍ത്ഥികള്‍ക്കാണ് ഈ പദ്ധതിയിലൂടെ വാക്‌സിനേഷന്‍ നല്‍കുക.

ആരെയും പിന്നിലാക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തി ലോകാരോഗ്യ സംഘടനയുമായി സഹകരിച്ചാണ് ഖത്തര്‍ റെഡ് ക്രസന്റ് വാക്‌സിനേഷന്‍ ക്യാംപയിന്‍ സംഘടിപ്പിക്കുന്നതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

പ്രായമായവര്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരെല്ലാം ഇതില്‍ ഉള്‍പ്പെടും. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, വടക്കന്‍ സിറിയ, അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങള്‍, യെമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്കാണ് ഏറ്റവും കൂടുതല്‍ വാക്‌സിനുകള്‍ വിതരണം ചെയ്യുന്നത്.

Related Articles