Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി സ്ഥാപനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കി ഖത്തര്‍

അങ്കാറ: രാജ്യത്തെ ബിസിനസ്സ് ഉയര്‍ന്ന പണപ്പെരുപ്പവും, കറന്‍സി മൂല്യത്തകര്‍ച്ചയും നേരിടുന്ന സാഹചര്യത്തില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ദിവസങ്ങള്‍ക്ക് മുമ്പുള്ള ഖത്തര്‍ സന്ദര്‍ശനം രാജ്യത്തിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നത്, മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളുമായി ചേര്‍ന്ന് വ്യാപാരത്തിനും നിക്ഷേപത്തിനുമുള്ള പുതിയ വഴികള്‍ തുറക്കുമെന്നാണ് കരുതുന്നത്. ബാങ്കിങ്, കയറ്റുമതി, ചെറുകിട കച്ചവടം, സാമ്പത്തിക മേഖല എന്നിവയില്‍ പ്രധാന ഓഹരികളുള്ള ഖത്തര്‍ തുര്‍ക്കിയുടെ രണ്ടാമത്തെ വലിയ വിദേശ നിക്ഷേപകരാണ്.

ഇരുരാഷ്ട്രങ്ങള്‍ തമ്മിലെ ഉഭയകക്ഷി വ്യാപാരം മതിമായിരുന്നെങ്കിലും, നാല് അറബ് രാഷ്ട്രങ്ങള്‍ മൂന്നര വര്‍ഷത്തോളം ഏര്‍പ്പെടുത്തിയ ഉപരോധം വ്യാപാരം അധികരിപ്പിച്ചതായി തുര്‍ക്കി വ്യാപാരികള്‍ പറഞ്ഞു. അതേസമയം, ആഗോള തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ കാണിക്കാന്‍ വേറിട്ട അവസരമാണ് ഖത്തര്‍ തങ്ങള്‍ക്ക് നല്‍കിയതെന്ന് തുര്‍ക്കിയിലെ നിര്‍മാണ സ്ഥാപനങ്ങളും വ്യക്തമാക്കി.

ഡിസംബര്‍ 6-7ലെ ഉര്‍ദുഗാന്റെ ഖത്തര്‍ സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങളും പത്തോളം കരാറില്‍ ഒപ്പുവെച്ചു. അടുത്ത സഖ്യകക്ഷികള്‍ക്കിടയില്‍ നയതന്ത്രം ഏകോപിപ്പിക്കുന്നതിനുള്ള ഏഴാമത്തെ പ്രധാന ഉച്ചകോടിക്ക് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും മേല്‍നോട്ടം വഹിക്കുകയായിരുന്നു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles