Current Date

Search
Close this search box.
Search
Close this search box.

ഖത്തറില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി

ദോഹ: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഖത്തറില്‍ വെള്ളിയാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. നേരത്തെയുള്ള അയവുകളില്‍ കൂടുതല്‍ ശക്തമാക്കാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചത്.
അവധി ദിനങ്ങളായ വെള്ളി,ശനി ദിവസങ്ങളില്‍ വ്യാപാര കേന്ദ്രങ്ങള്‍ അടച്ചിടാനാണ് തീരുമാനിച്ചത്. എന്നാല്‍ എല്ലാ കടകളും ഇതില്‍ ഉള്‍പ്പെടില്ല.

സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഗ്രോസറികള്‍,ഭക്ഷ്യ വിഭവങ്ങള്‍ പാര്‍സല്‍ നല്‍കുന്ന റസ്റ്റോറന്റുകള്‍, ഫാര്‍മസികള്‍, പെട്രോള്‍ പമ്പുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകളിലുള്ള ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികള്‍, വീടുകളിലെ അറ്റകുറ്റപ്പണികള്‍ക്കുള്ള സര്‍വീസുകള്‍ (ഇലക്ട്രിസിറ്റി,ഇലക്ട്രോണിക്, പ്ലംബിങ്),ലോജിസ്റ്റിക്‌സ് കമ്പനികള്‍, കംസ്റ്റസ് ക്ലിയറന്‍സുമായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ തുടങ്ങിയവക്ക് ഇളവുണ്ട്.
ഞായര്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ കൂടുതല്‍ അവശ്യസേവന കേന്ദ്രങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കും.

Related Articles