Current Date

Search
Close this search box.
Search
Close this search box.

ലോകകപ്പിനായി ഖത്തര്‍ എയര്‍വേസ് പറത്തിയത് 14,000 വിമാനങ്ങള്‍

ദോഹ: ഖത്തര്‍ ലോകകപ്പ് 2022ന് ഗംഭീര സമാപനമായപ്പോള്‍ ചരിത്രം സൃഷ്ടിച്ച് ഖത്തര്‍ എയര്‍വേസും. ഫിഫയുടെ ഔദ്യോഗിക എയര്‍ലൈന്‍ പങ്കാളിയായ ഖത്തര്‍ എയര്‍വേസ് ലോകകപ്പിനായി പറത്തിയത് 14,000 വിമാന സര്‍വീസുകളാണ്.

നോണ്‍-സ്റ്റോപ്പ് പ്രവര്‍ത്തനത്തിന്റെയും വിനോദത്തിന്റെയും ആവേശകരമായ ഒരു മാസത്തെ സര്‍വീസായിരുന്നു ഇതെന്നും ഖത്തര്‍ എയര്‍വേസ് അറിയിച്ചു. 64 മത്സരങ്ങളിലുടനീളം 3.4 ദശലക്ഷത്തിലധികം ആരാധകരാണ് ടൂര്‍ണമെന്റിനായെത്തിയത്.

ടൂര്‍ണമെന്റിലുടനീളം അല്‍ ബിദ്ദ പാര്‍ക്കിലെ ഫിഫ ഫാന്‍ ഫെസ്റ്റിവലില്‍ സ്ഥിതിചെയ്യുന്ന ഖത്തര്‍ എയര്‍വേയ്സ് സ്‌കൈ ഹൗസ് 1.8 ദശലക്ഷത്തിലധികം ആരാധകരെ സ്വാഗതം ചെയ്തു. ഇവിടെ നെയ്മര്‍ ചലഞ്ച്, ക്യുവേര്‍സ്, സ്വിംഗ് ദ വേള്‍ഡ്, ഫൂസ്‌ബോള്‍, ഫെയ്സ് പെയിന്റിംഗ് എന്നിവയുള്‍പ്പെടെ നിരവധി വിനോദ പരിപാടികളുടെ പവലിയന്‍ ഒരുക്കിയിരുന്നു.

‘ഒരു സ്വപ്നമായി തുടങ്ങിയത് ഒടുവില്‍ യാഥാര്‍ത്ഥ്യമായി. ഫുട്‌ബോളിന്റെയും ഐക്യത്തിന്റെയും ആഘോഷത്തില്‍ ലോകത്തെ ഒന്നിപ്പിക്കുന്നതില്‍ ഖത്തര്‍ എന്ന രാജ്യം വിജയിച്ചു. ഇനി ചരിത്രം ഈ ഫിഫ ലോകകപ്പിനെ ഓര്‍ക്കും. മിഡില്‍ ഈസ്റ്റിലെ ആദ്യത്തേതും എക്കാലത്തെയും മികച്ച ലോകകപ്പ് എഡിഷന്‍ ആകും ഇത്- ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അക്ബര്‍ അല്‍ ബക്കര്‍ പറഞ്ഞു.

Related Articles