Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ അഭയാര്‍ത്ഥികള്‍ റഷ്യ വിടണമെന്ന് പുടിന്‍

മോസ്‌കോ: റഷ്യയുടെ പുന:നിര്‍മാണത്തിനു വേണ്ടി രാജ്യത്തുള്ള മുഴുവന്‍ സിറിയന്‍ അഭയാര്‍ത്ഥികളും ഉടന്‍ റഷ്യ വിട്ടുപോകണമെന്ന് പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ ആവശ്യപ്പെട്ടു. സിറിയന്‍ ആഭ്യന്തര യുദ്ധത്തിലെ പ്രധാന സഖ്യകക്ഷിയാണ് റഷ്യ. സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദിന് പിന്തുണയും സൈനിക സഹായവും നല്‍കുന്ന റഷ്യ ഇതിനോടകം നിരവധി സിവിലിയന്മാരെയാണ് സിറിയയില്‍ കൊന്നൊടുക്കിയത്.

തിങ്കളാഴ്ച ബശ്ശാര്‍ അസദുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബുധനാഴ്ച ബാഗ്ദാദില്‍ വെച്ച് ആരംഭിക്കുന്ന ദമസ്‌കസിലെ അഭയാര്‍ത്ഥികളെക്കുറിച്ചുള്ള രണ്ട് ദിവസത്തെ അന്താരാഷ്ട്ര സമ്മേളനത്തിനു മുന്നോടിയായാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. പുതിയ സമ്മേളനത്തെ വിമര്‍ശിച്ച് ഐക്യരാഷ്ട്രസഭയും യു.എസും രംഗത്തു വന്നിട്ടുണ്ട്. റഷ്യയാണ് സമ്മേളനത്തിന് മുന്‍കൈയെടുക്കുന്നത്.

‘ സിറിയയിലെ അന്താരാഷ്ട്ര ഭീകരത ഏതാണ്ട് തുടച്ചുമാറ്റപ്പെട്ടു, ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്ന പ്രക്രിയ ക്രമേണ ആരംഭിക്കണം’- പുടിന്‍ പറഞ്ഞു. റഷ്യയും സിറിയന്‍ സര്‍ക്കാരും സിറിയന്‍ വിമത ഗ്രൂപ്പുകളെ ‘തീവ്രവാദികള്‍’ എന്നാണ് വിളിക്കുന്നത്. അേതസമയം, യുദ്ധം മൂലം തകര്‍ന്നടിഞ്ഞ രാജ്യത്തെ നിലവിലെ അവസ്ഥയിലേക്ക് കൂട്ടത്തോടെയുള്ള തിരിച്ചുപോക്ക് അസാധ്യമാണെന്നാണ് സിറിയന്‍ രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവെക്കുന്നത്.

Related Articles