Current Date

Search
Close this search box.
Search
Close this search box.

തെലങ്കാന: വഖഫ് സ്വത്തുക്കള്‍ സര്‍ക്കാര്‍ കൈയേറിയതിനെതിരെ പ്രതിഷേധം ശക്തം

ഹൈദരാബാദ്: തെലങ്കാനയില്‍ കോടിക്കണക്കിന് രൂപയുടെ മൂല്യമുള്ള വഖഫ് സ്വത്തുക്കള്‍ സംസ്ഥാന സര്‍ക്കാര്‍ കൈയേറിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

ഡെക്കാന്‍ വഖഫ് സംരക്ഷണ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച തെലങ്കാന വഖഫ് ബോര്‍ഡ് ആസ്ഥാനത്തിന് മുമ്പില്‍ പ്രതിഷേധ സംഗമം നടത്തി. സുപ്രീം കോടതിയില്‍ കേസ് വാദിക്കുന്നതില്‍ ബോര്‍ഡ് പരാജയപ്പെട്ടെന്നും ഉടന്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്നും വിവിധ സംഘടന പ്രവര്‍ത്തകരും നേതാക്കളും ആവശ്യപ്പെട്ടു.

മുന്‍ എംപിയും ഓള്‍ ഇന്ത്യ തന്‍സീം ഇന്‍സാഫ് പ്രസിഡന്റുമായ സയ്യിദ് അസീസ് പാഷയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ദര്‍ഗ ഹുസൈന്‍ ഷാ വാലിയുടെ ഭൂമിയുടെ മേലുള്ള അവകാശം ഉപേക്ഷിച്ച് തന്റെ ഭരണകൂടം വഖഫ് ബോര്‍ഡിന് കൈമാറുമെന്ന തെലങ്കാന മുഖ്യമന്ത്രി കെ സി റാവുവിന്റെ വാഗ്ദാനം അസീസ് പാഷ തന്റെ പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു. കെ.സി.ആറിനെപ്പോലെയുള്ള ഒരു പ്രമുഖ വ്യക്തി ഏതെങ്കിലും പൊതു പ്രതിബദ്ധത നടത്തുന്നതിന് മുമ്പ് ശ്രദ്ധാപൂര്‍വ്വം ചിന്തിച്ചിട്ട് പ്രഖ്യാപിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

വഖഫ് ബോര്‍ഡ് സര്‍ക്കാരിന്റെ ആഗ്രഹത്തിന് സൗമ്യമായി കീഴടങ്ങുകയും കേസ് ദുര്‍ബലപ്പെടുത്തുകയും ചെയ്തുവെന്നും സര്‍ക്കാരിന്റെ അധികാരങ്ങള്‍ എല്ലാവരും തിരിച്ചറിയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡെക്കാന്‍ വഖഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി പ്രസിഡന്റ് ഉസ്മാന്‍ അല്‍ ഹാജിരി, സി.പി.ഐ സെക്രട്ടറി ഇ.ടി നരസിംഹ, അഖിലേന്ത്യ സുന്നി ഉലമ ബോര്‍ഡ് പ്രസിഡന്റ് അമീദ് ഷുത്താരി, അഡ്വ. മുഹമ്മദ് അഫ്‌സല്‍, കര്‍ണാടക പി.സി.സി വക്താവ് റാഷിദ് ഖാന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രതിഷേധക്കാരെ പിന്നീട് പോലീസ്ക സ്റ്റഡിയിലെടുത്ത് ബീഗം ബസാര്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

Related Articles