Current Date

Search
Close this search box.
Search
Close this search box.

പ്രവാചക നിന്ദ: പ്രതിഷേധം രൂക്ഷം; അപലപിച്ച് കൂടുതല്‍ രാജ്യങ്ങള്‍

ന്യൂഡല്‍ഹി: ബി.ജെ.പി നേതാക്കളായ നുപൂര്‍ ശര്‍മയും നവീന്‍ കുമാര്‍ ജിന്‍ഡലും പ്രവാചകനെ നടത്തിയ ഹീനമായ പ്രസ്താവനകള്‍ക്കെതിരെയുള്ള പ്രതിഷേധം കൂടുതല്‍ വ്യാപകമാകുന്നു. അന്താരാഷ്ട്രതലത്തില്‍ തന്നെ ഇന്ത്യക്ക് നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് കൂടുതല്‍ വിദേശരാജ്യങ്ങളും അന്താരാഷ്ട്ര ഏജന്‍സികളും രംഗത്തു വന്നു. പ്രസ്താവന നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇന്ത്യന്‍ ഭരണകൂടം തയാറാകണമെന്നും സമാനമായ ഇസ്ലാമോഫോബിയ പ്രവൃത്തികളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് വിവിധ നയതന്ത്ര പ്രതിനിധികളും സംഘടനകളും പറഞ്ഞു.

സൗദി അറേബ്യ, ഖത്തര്‍, യു.എ.ഇ, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍, ഇറാന്‍,ഇറാഖ്, ജോര്‍ദാന്‍, അഫ്ഗാനിസ്ഥാന്‍, മാലിദ്വീപ്, ലിബിയ, ഇന്തോനേഷ്യ തുടങ്ങി 15ഓളം രാജ്യങ്ങളാണ് കഴിഞ്ഞ ദിവസം പ്രസ്താവനയിലൂടെ വിവാദ പരാമര്‍ശത്തിനും ബി.ജെ.പി സര്‍ക്കാരിനുമെതിരെ ഔദ്യോഗികമായി പ്രതികരിച്ചത്. കൂടാതെ വിവിധ രാഷ്ട്രതലവന്മാരും മതനേതാക്കളും മുഫ്തിമാരും മതപണ്ഡിതരും ട്വിറ്ററിലൂടെയും മറ്റു സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയും ഇതിനെതിരെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. വിഭാഗീയതയും വെറുപ്പും പ്രചരിപ്പിക്കുന്ന തീവ്ര ചിന്താഗതികളെ നേരിടാന്‍ അന്താരാഷ്ട്ര തലത്തില്‍ യോജിച്ച ശ്രമങ്ങളുണ്ടാകണമെന്നും ഇവര്‍ ആഹ്വാനം ചെയ്തു.

കൂടാതെ അറബ് രാജ്യങ്ങളുടെ കൂട്ടായ്മയായ അറബ് ലീഗ്, ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി, ജി.സി.സി കൗണ്‍സില്‍,ഒമാന്‍ ഗ്രാന്‍ഡ് മുഫ്തി തുടങ്ങിയ കൂട്ടായ്മകളും രംഗത്തെത്തിയിരുന്നു.

മിക്ക രാജ്യങ്ങളുടെ അവിടുത്തെ ഇന്ത്യന്‍ സ്ഥാനപതികളെയും നയതന്ത്ര പ്രതിനിധികളെയും വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. ഇന്ത്യന്‍ സര്‍ക്കാര്‍ മാപ്പു പറയണമെന്നും നടപടിയെടുക്കണമെന്നും വിവിധ രാഷ്ട്രങ്ങള്‍ പറഞ്ഞു.

 

Related Articles