Current Date

Search
Close this search box.
Search
Close this search box.

യൂറോപ്യന്‍ യൂണിയന്റെ അഭയാര്‍ത്ഥി സമീപനത്തെ ശക്തമായി വിമര്‍ശിച്ച് മാര്‍പാപ്പ

ഗ്രീസ്: യൂറോപ്യന്‍ രാജ്യങ്ങളുടെ അഭയാര്‍ത്ഥികളുടെ മനോഭാവത്തെ രൂക്ഷമായി വിമര്‍ശിച്ച് പോപ് ഫ്രാന്‍സിസ് മാര്‍പാപ. കഴിഞ്ഞ ദിവസം ഗ്രീസിലെ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെത്തിയ സമയത്താണ് അദ്ദേഹം ഈ വിഷയത്തില്‍ വിമര്‍ശനം നടത്തിയത്.

കുടിയേറ്റ വിഷയത്തില്‍ യൂറോപ്പിന് ദേശീയത മനോഭാവമാണുമുള്ളതെന്നും അഭയം തേടിയെത്തുന്നവരോട് യൂറോപ്പിന് ശത്രുത മനോഭാവമാണെന്നും വിമര്‍ശിച്ചു. കഴിഞ്ഞയാഴ്ചകളില്‍ ബെലാറുസ്-പോളണ്ട് അതിര്‍ത്തിയില്‍ അഭയാര്‍ത്ഥികളെ തടഞ്ഞതിന്റെ പശ്ചാതലത്തില്‍ കൂടിയാണ് മാര്‍പാപ്പയുടെ വിമര്‍ശനം.

യൂറോപ്യന്‍ കമ്മ്യൂണിറ്റി ഈ വിഷയത്തില്‍ ‘ഐക്യദാര്‍ഢ്യത്തിന്റെ യന്ത്രമാകേണ്ടതിനുപകരം തീരുമാനമെടുക്കാതെ കാര്യങ്ങള്‍ നീട്ടിവെക്കുകയാണ് ചെയ്യുന്നത്. ഇരയായവരെ ശിക്ഷിക്കുന്നതിന് പകരം കുടിയേറ്റത്തിന്റെ കാരണം തേടി പരിഹാരം കാണുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുടിയേറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗപ്പെടുത്തുന്നുണ്ട്. ഗ്രീസിലെ ചരിത്രം കുറിച്ച യാത്രയില്‍ ഗ്രീസിലെ ഓര്‍ത്തഡോക്‌സ് സഭയുമായുള്ള സങ്കീര്‍ണ്ണമായ ബന്ധം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ലെസ്‌ബോസിലെ അഭയാര്‍ത്ഥി ക്യാംപ് സന്ദര്‍ശിച്ചാണ് മാര്‍പാപ മടങ്ങിയത്.

Related Articles