Current Date

Search
Close this search box.
Search
Close this search box.

ഗസ്സ: ഇസ്രായേല്‍ നരമേധത്തിന്റെ നേര്‍ചിത്രങ്ങളും വീഡിയോകളും

കഴിഞ്ഞ ഒരാഴ്ചയായി ഫലസ്തീനു മേല്‍ ഇസ്രായേല്‍ തുടരുന്ന നരനായാട്ട് നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ദിവസവും വ്യോമാക്രമണങ്ങളും ബോംബിങ്ങും ഷെല്ലാക്രമണവും വെടിവെപ്പും രൂക്ഷമാക്കുകയാണ് സയണിസ്റ്റ് സൈന്യം.

ഇതിനകം 140ലധികം പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. ആയിരത്തിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ ആശുപത്രിയില്‍ ഗുരുതര പരുക്കേറ്റ് അത്യാസന്ന നിലയിലാണ്.

ഗസ്സ, വെസ്റ്റ് ബാങ്ക്, നബ്‌ലസ്, ഖാന്‍ യൂനിസ് എന്നിവടങ്ങളില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തിന്റെയും പ്രതിഷേധങ്ങളുടെയും നേര്‍ചിത്രങ്ങളും വീഡിയോകളും കാണാം.

വെസ്റ്റ് ബാങ്ക് നഗരമായ നബ്‌ലസില്‍ കൊല്ലപ്പെട്ടവരുടെ ഖബറടക്ക ചടങ്ങിന് നേരെ ഇസ്രായേല്‍ നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ട 21കാരന്‍ മാലിക് ഹംദാന്റെ മൃതദേഹവുമായി വിലാപയാത്ര നടത്തുന്നവര്‍.
ഇസ്രായേലി വ്യോമാക്രമണത്തെത്തുടര്‍ന്ന് കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് ജീവനോടെ ലഭിച്ച കുഞ്ഞിനെ പരിചരിക്കുന്ന നഴ്‌സ്.
 ഗസ്സക്ക് പിന്തുണയുമായി നടത്തിയ മാര്‍ച്ചിന് ശേഷം നബ്‌ലസിന് തെക്ക് ഭാഗത്ത് ഹവാര ചെക്ക് പോയിന്റില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റവര്‍.

ഗസ്സ മുനമ്പിലെ താമസ സമുച്ചയങ്ങള്‍ക്ക് നേരെ നടന്ന ബോംബ് വര്‍ഷം.
തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസിലെ അല്‍ മുബാഷര്‍ കുടുംബത്തിന്റെ താമസസ്ഥലം ഒന്നടങ്കം തകര്‍ത്തപ്പോള്‍.
തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസിലെ അല്‍ മുബാഷര്‍ കുടുംബത്തിന്റെ താമസസ്ഥലം ഒന്നടങ്കം തകര്‍ത്തപ്പോള്‍.
തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസിലെ അല്‍ മുബാഷര്‍ കുടുംബത്തിന്റെ താമസസ്ഥലം ഒന്നടങ്കം തകര്‍ത്തപ്പോള്‍.

ഇസ്രയേല്‍ സൈന്യം ഷെല്ലാക്രമണം കനപ്പിച്ചതിനെത്തുടര്‍ന്ന് വീടുകള്‍ ഒഴിഞ്ഞു പോകുന്നവര്‍.
ഗസ്സയിലെ ജബലിയ്യയില്‍ നടന്ന വ്യോമാക്രമണത്തില്‍ പരുക്കേറ്റ 33കാരനായ ഷരീഫ് അല്‍ സഹര്‍ന ആശുപത്രിയില്‍ ചികിത്സയില്‍.
വ്യോമാക്രമണത്തില്‍ പരുക്കേറ്റ ഫലസ്തീന്‍ ബാലന്‍ ആശുപത്രിയില്‍ ചികിത്സയില്‍.
ബയ്ത് ലഹിയ പട്ടണത്തില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെത്തിയ കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് കൊണ്ടുപോകുന്നു.
വടക്കന്‍ ഗാസയിലെ ബയ്ത് ലഹിയയിലെ അല്‍-താനാനി കുടുംബത്തില്‍പ്പെട്ട തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങളില്‍ നിന്നും മൃതദേഹത്തെ പുറത്തെടുക്കാന്‍ ശ്രമിക്കുന്ന വളന്റിയര്‍.
ഗസ്സ സിറ്റിയിലെ തകര്‍ന്ന തന്റെ വീടിനു മുന്നില്‍ ഇരിക്കുന്ന ഫലസ്തീന്‍ ബാലന്‍.
ആക്രമണത്തെത്തുടര്‍ന്ന് ഗസ്സ സിറ്റിയിലെ അഭയാര്‍ത്ഥി ക്യാംപിലെത്തിയ ഫലസ്തീന്‍ കുടുംബങ്ങള്‍.
ഗസ്സ സിറ്റിയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിന്റെ വിദൂര ദൃശ്യം.
തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലൂടെ നടന്നുനീങ്ങുന്ന ഫലസ്തീന്‍ സ്ത്രീ.
ഗസ്സ സിറ്റിയില്‍ നടന്ന ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ മൃതദേഹങ്ങളുമായി വിലാപ യാത്ര നടത്തുന്നു.
ഇസ്രായേല്‍ ഷെല്ലാക്രമണം ശക്തമാക്കിയതിനെത്തുടര്‍ന്ന് തന്റെ സഹോദരനെയും അവരുടെ സാധനങ്ങളെയും വഹിച്ച് വണ്ടിയില്‍ വലിച്ചുകൊണ്ടുപോകുന്ന ഫലസ്തീന്‍ ബാലന്‍.

ഗസ്സയെ പിന്തുണച്ച് ഫലസ്തീനിലെ നബ്‌ലസില്‍ ശനിയാഴ്ച സുബ്ഹ് നമസ്‌കാരത്തിന് ശേഷം നടന്ന ബഹുജന പ്രക്ഷോഭം. നൂറുകണക്കിന് പേരാണ് റാലിയില്‍ അണിനിരന്നത്.

അവലംബം: അല്‍ജസീറ

Related Articles