Current Date

Search
Close this search box.
Search
Close this search box.

പീപ്പിള്‍സ് ഫൗണ്ടേഷന്‍ അഞ്ച് വീടുകള്‍ കൈമാറി

പാലക്കാട്: തൃത്താല ഞാങ്ങാട്ടിരിയില്‍ പീപിള്‍സ് ഫൗണ്ടേഷന്‍ നിര്‍മ്മിച്ചു നല്‍കിയ അഞ്ച് വീടുകളുടെ സമര്‍പ്പണ ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി അസി.അമീര്‍ പി. മുജീബ് റഹ്‌മാന്‍ നിര്‍വഹിച്ചു.

ഞാങ്ങാട്ടിരി എ.യു.പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് ബഷീര്‍ ഹസന്‍ നദ്‌വി അധ്യക്ഷത വഹിച്ചു. പീപിള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറി എം. അബ്ദുല്‍ മജീദ് പദ്ധതി വിശദീകരിച്ചു.

റഹ്‌മാനിയ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിപ്പു ഹാജി തടത്തിലകത്ത് , ജില്ലാ പഞ്ചായത്ത് മെമ്പര്‍ അനു വിനോദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.കൃഷ്ണകുമാര്‍, മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ നാരായണദാസ്, ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി പി. മുഹമ്മദ് മുസ്തഫ, പീപിള്‍സ് ഫൗണ്ടേഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.എം ബഷീര്‍ മാസ്റ്റര്‍, ഞാങ്ങാട്ടിരി റഹ്‌മാനിയ ജുമാമസ്ജിദ് ഖത്തീബ് ഫൈസല്‍ ഫൈസി, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് പി അബു ഫൈസല്‍ , മൊയ്തുട്ടി ഹാജി തടത്തിലകത്ത്, ഉമറുദ്ധീന്‍, കെ അഷ്റഫ് കാരക്കാട്, സാക്കിര്‍ മൂസ, റഷീദ് കാരക്കാട് എന്നിവര്‍ സംസാരിച്ചു.

Related Articles