Current Date

Search
Close this search box.
Search
Close this search box.

പീപ്പിള്‍സ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു

കോഴിക്കോട്: പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹക്കീം നദ്‌വി നിര്‍വ്വഹിച്ചു. സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലും ഭരണ നിര്‍വഹണ രംഗത്തും അരികുവല്‍ക്കരിക്കപ്പെട്ടവരുടെ സാന്നിധ്യം ഉറപ്പുവരുത്താന്‍ ഇത്തരം സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ കൊണ്ട് സാധിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി ഇ.എം അധ്യക്ഷത വഹിച്ചു. ഇന്റഗ്രേറ്റഡ് എഡ്യൂക്കേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സി.ഇ.ഒ ഡോ.ബദീഉസ്സമാന്‍ ‘ഭാവി സ്വയം രൂപപ്പെടുത്തുക’ എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി ആഷിഖ ഷിറിന്‍ ആശംസ പ്രഭാഷണം നടത്തി.

എസ്.ഐ.ഒ സേവന വിഭാഗം കണ്‍വീനര്‍ അബ്ദുല്‍ ജബ്ബാര്‍ ആലങ്കോള്‍ സ്വാഗതവും പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രൊജക്റ്റ് കോഡിനേറ്റര്‍ റഹീം ചേന്ദമംഗല്ലൂര്‍ സമാപനവും നിര്‍വഹിച്ചു. ലീഗല്‍, മീഡിയ, മാനേജ്‌മെന്റ്, സോഷ്യല്‍ സ്റ്റഡീസ് മേഖലയിലാണ് പ്രധാനമായും പീപ്പിള്‍സ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി വരുന്നത്. ഇന്റര്‍വ്യൂവിലൂടെ തിരഞ്ഞെടുത്ത 60ല്‍ പരം വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തത്.

Related Articles