Current Date

Search
Close this search box.
Search
Close this search box.

പീപ്പിള്‍സ് ഫൗണ്ടേഷന്‍ കോവിഡ് ബെഡ് പദ്ധതി: ഒന്നാം ഘട്ടത്തിന് തുടക്കം

തൃശൂര്‍: പീപ്പിള്‍സ് ഫൗണ്ടേഷന്‍ കോവിഡ് ബെഡ് പദ്ധതിയുടെ ഭാഗമായി പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ 100 കോവിഡ് ബെഡ് ഒരുക്കും. കോവിഡ് ബ്ലോക്ക് ഉദ്ഘാടനം ജമാഅത്തെ ഇസ്‌ലാമി അസി.അമീര്‍ പി. മുജീബ് റഹ്മാന്‍ നിര്‍വഹിച്ചു. കോവിഡ് വാര്‍ഡ് ഉദ്ഘാടനം പെരുമ്പിലാവ് പഞ്ചായത്ത് പ്രസിഡണ്ട് പി.ഐ രാജേന്ദ്രനും നിര്‍വഹിച്ചു.

പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ മുഹമ്മദാലി, അന്‍സാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ കെ.വി മുഹമ്മദ്, ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡണ്ട് മുനീര്‍ വരന്തരപ്പിള്ളി, സെക്രട്ടറി റഷീദ് മാസ്റ്റര്‍, പീപ്പിള്‍സ് ഫൗണ്ടേഷന്‍ തൃശൂര്‍ ജില്ല കോഡിനേറ്റര്‍ കെ.എ സദറുദ്ദീന്‍, ഡോ. സാജു പി.കെ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles