Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ എഴുത്തുകാരന്‍ മാജിദ് ഖയാല്‍ അറസ്റ്റില്‍

തെല്‍അവീവ്: പ്രമുഖ ഫലസ്തീന്‍ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ മാജിദ് ഖയാലിനെ ഇസ്രായേല്‍ പൊലിസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ അറ് മണിക്ക് അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. അജ്ഞാതമായ വകുപ്പുകള്‍ ചാര്‍ത്തിയാണ് അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ഫലസ്തീനിലെ രാഷ്ട്രീയ ആക്റ്റിവിസ്റ്റും ഇസ്രായേല്‍ സമൂഹത്തിലെ ഫലസ്തീന്‍ പൗരന്മാരുടെ പ്രധാന ശബ്ദവുമായ അദ്ദേഹം മിഡില്‍ ഈസ്റ്റ് ഐക്കു വേണ്ടി കോളങ്ങള്‍ എഴുതാറുണ്ട്. 30കാരനായ മാജിദിനെയും കൂടെ ഒരു സഹോദരനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

എന്റെ മക്കളെ അറസ്റ്റുചെയ്യുമ്പോള്‍ പുറത്ത് ധാരാളം പോലീസ് കാറുകള്‍ ഉണ്ടായിരുന്നെന്നും ഒരു വലിയ ഓപ്പറേഷന്‍ ആസൂത്രണം ചെയ്യുന്ന പോലെയായിരുന്നു അറസ്‌റ്റെന്നും ഇവരുടെ മാതാവ് പറഞ്ഞു. ഇവരുവരെയും നേരത്തെ ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജന്‍സി അന്വേഷിച്ചിരുന്നുവെന്നും പൊലിസ് മറ്റു വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്നും ഇവരുടെ അഭിഭാഷകന്‍ അഫ്‌നാന്‍ ഖലീഫ പറഞ്ഞു. എന്ത് കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയതെന്നും എവിടേക്കാണ് കൊണ്ടുപോയതെന്നും വ്യക്തമല്ല.

Related Articles