Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ പൊലിസിന്റെ വെടിയേറ്റ് എട്ടു വയസ്സുകാരന്റെ കാഴ്ച നഷ്ടപ്പെട്ടു

കിഴക്കന്‍ ജറൂസലേം: ഇസ്രായേല്‍ പൊലിസിന്റെ വെടിയേറ്റ് എട്ടു വയസ്സുകാരനായ ഫലസ്തീന്‍ ബാലന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു. ശനിയാഴ്ചയാണ് കിഴക്കന്‍ ജറൂസലേമിലെ ഇസ്സവിയ ഗ്രാമത്തിലെ ഒരു റെസ്റ്റോറന്റില്‍ വെച്ച് മലിക് ഇസ്സ എന്ന ബാലന് കണ്ണിന് വെടിയേറ്റത്. ഇസ്സ ഹോട്ടലില്‍ നിന്നും സാന്റ്‌വിച്ച് വാങ്ങി മടങ്ങുമ്പോള്‍ കണ്ണിന് സമീപം വെടിയേല്‍ക്കുകയായിരുന്നു.

റബ്ബര്‍ കൊണ്ട് മൂടിയ സ്റ്റീല്‍ ബുള്ളറ്റാണ് കണ്ണിന് കൊണ്ടതെന്നും ദൃക്‌സാക്ഷികളും ഇസ്സയുടെ ബന്ധുക്കളും പറഞ്ഞു. വെടിയേറ്റതിന്റെ ആഘാതം കഠിനമാണെന്നും ഇത് മൂലം മസ്തിഷ്‌ക ക്ഷതം സംഭവിച്ചേക്കാമെന്നും ഇസ്സയെ ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു. ഇസ്സ അതിജീവിക്കുമെന്നും എന്നാല്‍ അവന്റെ നിലവിലെ അവസ്ഥ വളരെ മോശമാണെന്നും വെടിയേറ്റ് തലയോട്ടിക്കും മുഖത്തിനും പരുക്കേറ്റിട്ടുണ്ടെന്നും തലചച്ചോറില്‍ രക്തസ്രാവമുണ്ടെന്നും ഇസ്സയുടെ പിതാവ് പറഞ്ഞു.

Related Articles