Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ കുറ്റകൃത്യങ്ങളില്‍ ഐ.സി.സി അന്വേഷണം വേഗത്തിലാക്കണം: ഫലസ്തീന്‍

ജറൂസലേം: ഇസ്രായേലിന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.സി)യുടെ അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഫലസ്തീന്‍. ഫലസ്തീനികള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് വേഗത്തില്‍ അന്വേഷണം നടത്തണമെന്നാണ് ഫലസ്തീന്‍ വിദേകാര്യ മന്ത്രാലയം ആവശ്യപ്പെട്ടത്. അനദോലു ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇസ്രായേല്‍ അധികാരികളും കുടിയേറ്റക്കാരും ഫലസ്തീനികള്‍ക്കെതിരായ ആക്രമണം വര്‍ദ്ധിപ്പിക്കുകയാണ്, ഫലസ്തീനികളുടെ സ്വത്തുവകകളും പുണ്യ കേന്ദ്രങ്ങളും പിടിച്ചെടുക്കുന്നു. ഫലസ്തീനികളെ ഈ ചുറ്റുപാടില്‍ നിന്നും ഒറ്റപ്പെടുത്തുക ജറുസലേമിനെ യഹൂദവല്‍ക്കരിക്കുക, എന്നാണ് അവരുടെ ലക്ഷ്യം.

ഓസ്ലോ ഉടമ്പടി പ്രകാരം വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ നിയന്ത്രണത്തിലുള്ള ഏരിയ സി കൂട്ടിച്ചേര്‍ക്കാനും ഫലസ്തീനികളെ ഇവിടെ നിന്നും ഒഴിവാക്കാനുമാണ് ഇസ്രായേല്‍ ശ്രമിക്കുന്നത്. ഇസ്രായേലി ആക്രമണങ്ങള്‍ തടയുന്നതിനും ഇസ്രായേലിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതിനും’ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ അന്താരാഷ്ട്ര സമൂഹത്തോടും മനുഷ്യാവകാശ ഗ്രൂപ്പുകളോടും ആവശ്യപ്പെടുകയാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

Related Articles