Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷം റിയല്‍ എസ്റ്റേറ്റ് തര്‍ക്കമെന്ന് കുഷ്‌നര്‍

വാഷിങ്ടണ്‍: ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷ വിഷയത്തില്‍ വിചിത്ര വിശദീകരണവുമായി മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകനായിരുന്ന ജാരിദ് കുഷ്‌നര്‍. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള തര്‍ക്കം റിയല്‍ എസ്റ്റേറ്റിന്റെ പേരിലാണെന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞത്. പതിറ്റാണ്ടുകളായി തുടരുന്ന അറബ്-ഇസ്രയേല്‍ പോരാട്ടം അവസാനിക്കാന്‍ പോകുന്നതിന് ലോകം സാക്ഷ്യം വഹിക്കുകയാണെന്നും കുഷ്‌നറെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒരു മിത്ത് കാരണമാണ് ഈ സംഘര്‍ഷം ഇത്രയും കാലം നീണ്ടുനിന്നത്. ഇരുപക്ഷവും അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ചുകഴിഞ്ഞാല്‍ മാത്രമേ ഈ വിഷയം പരിഹരിക്കാനാകൂ- അദ്ദേഹം പറഞ്ഞു. ഇസ്രയേലികളും ഫലസ്തീനികളും തമ്മിലുള്ള സംഘര്‍ഷം ഒരു റിയല്‍ എസ്‌റ്റേറ്റ് തര്‍ക്കമല്ലാതെ മറ്റൊന്നുമല്ലെന്നാണ് അബ്രഹാം ഉടമ്പടി എടുത്ത് കാണിക്കുന്നതെന്നും വിശാലമായ അറബ് ലോകവുമായുള്ള ഇസ്രായേലിന്റെ ബന്ധം നിലനിര്‍ത്തേണ്ട ആവശ്യമില്ലാത്തതാണെന്നും കൂഷ്‌നര്‍ കൂട്ടിച്ചേര്‍ത്തു. കൂഷ്‌നറിന്റെ അഭിപ്രായപ്രകടനത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്.

Related Articles