Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: ഫലസ്തീനില്‍ അടിയന്തരാവസ്ഥ നീട്ടി

ഗസ്സ സിറ്റി: കോവിഡ് പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന് ഫലസ്തീനില്‍ അടിയന്തരാവസ്ഥ 30 ദിവസത്തേക്കു കൂടി നീട്ടി. കഴിഞ്ഞ ദിവസം പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആണ് ഇക്കാര്യമറിയിച്ചത്. കൊറോണ വൈറസിന്റെ ഭാഗമായുണ്ടാകുന്ന അപകടങ്ങളെ അഭിമുഖീകരിക്കാനും പൊതുജനാരോഗ്യം സംരക്ഷിക്കാനും സുരക്ഷയും സ്ഥിരതയും കൈവരിക്കാനും ആവശ്യമായ എല്ലാ നടപടികളും ബന്ധപ്പെട്ട അധികാരികള്‍ തുടരും- അബ്ബാസ് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ ഫലസ്തീനില്‍ വൈറസ് ബാധ വര്‍ധിച്ചതിനെത്തുടര്‍ന്നാണ് അടിയന്തരാവസ്ഥ നീട്ടിയത്. മാര്‍ച്ച് മൂന്നിനാണ് രാജ്യത്ത് ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വഫ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഫലസ്തീനില്‍ ഇതുവരെയായി 4250 പേര്‍ക്കാണ് കോവിഡ് പടിപെട്ടത്. 17 പേര്‍ ആണ് മരിച്ചത്.

Related Articles