Current Date

Search
Close this search box.
Search
Close this search box.

അകലത്തിരുന്ന് അടുപ്പം പറഞ്ഞ് സൗഹൃദ സംഗമം

കോഴിക്കോട്: സാമൂഹിക അകലം പാലിക്കേണ്ട സാഹചര്യത്തിലും വൈജാദ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുള്ള സൗഹൃദം പങ്കുവെക്കലുകള്‍ നിലനില്‍ക്കണമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് സിറ്റി കമ്മിറ്റി ഓണ്‍ലൈനില്‍ സംഘടിപ്പിച്ച ‘ഉടലടുക്കാത്ത കാലത്തെ മനമടുപ്പിക്കുന്ന കൂടിയിരിപ്പ്’ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ശൈഖ് മുഹമ്മദ് കാരക്കുന്ന്, കെ.പി.രാമനുണ്ണി, കല്പറ്റ നാരായണന്‍, പി.കെ. ഗോപി, അഭിലാഷ് മോഹനന്‍, കെ.പി.സുധീര, കെ.എ. ഷഫീഖ്, സമദ് കുന്നക്കാവ് തുടങ്ങിയവര്‍ സംസാരിച്ചു. ഫൈസല്‍ പൈങ്ങോട്ടായി അധ്യക്ഷത വഹിച്ചു. സഫ നൂറ, അഞ്ജന എന്നിവര്‍ പ്രാര്‍ഥന ചൊല്ലി. കെ.അഷ്‌ക്കറലി സ്വാഗതവും നൗഷാദ് മേപ്പാടി നന്ദിയും പറഞ്ഞു.

Related Articles