Current Date

Search
Close this search box.
Search
Close this search box.

2022ഓടെ ബഹിരാകാശത്തേക്ക് ആദ്യ ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഒമാന്‍

മനാമ: 2022ഓടെ രാജ്യത്തിന്റെ ആദ്യത്തെ ബഹിരാകാശ ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഒമാന്‍. അയല്‍രാജ്യങ്ങളായ ചില ഗള്‍ഫ് രാഷ്ട്രങ്ങളുമായി ചേര്‍ന്നാണ് ഒമാന്‍ ഉപഗ്രഹം വിക്ഷേപിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

‘ക്യുബിസാറ്റ്’ എന്നാകും ഉപഗ്രഹത്തിന്റെ പേരെന്നും
രണ്ട് ഒമാനി കമ്പനികളായ ETCO, Tuatara എന്നിവയുടെയും പോളിഷ് സ്ഥാപനമായ Sat Revolution-ന്റെയും സഹായത്തോടെയാണ് ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുകയെന്നും ഒമാന്‍ ദിനപത്രമായ അല്‍ഷബീബ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞയാഴ്ച ദുബായില്‍ നടന്ന ഇന്റര്‍നാഷണല്‍ ആസ്‌ട്രോനോട്ടിക്കല്‍ കോണ്‍ഗ്രസിന്റെ ഭാഗമായാണ് ഈ ഉപഗ്രഹ വിക്ഷേപ പദ്ധതി തയാറാക്കിയത്. ഏറ്റവും നൂതനവും വികസിതവുമായ ബഹിരാകാശ സാങ്കേതികവിദ്യകളും ഇമേജ് വിശകലനവും ആക്‌സസ് ചെയ്യാനുള്ള കഴിവ് രാജ്യത്തിന് നല്‍കുക എന്നത് കൂടിയാണ് ദൗത്യത്തിന് പിന്നിലെ ലക്ഷ്യം.

ഈ പ്രവേശനം ആഗോള ബഹിരാകാശ മേഖലകളുടെ വ്യവസായം ഉള്‍ക്കൊള്ളുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഒമാനെ ഉള്‍പ്പെടുത്തുകയും രാജ്യത്തെ അതിന്റെ ദേശീയ ഡിജിറ്റല്‍ യജ്ഞമായ ‘ഇ.ഒമാന്‍’ പദ്ധതിയിലൂടെ അതിന്റെ ഐടി മേഖലയെ മുന്നോട്ട് കൊണ്ടുപോകാനും സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റൈസ് ചെയ്യാനും കൂടിയാണ് ലക്ഷ്യമിടുന്നത്.

Related Articles