Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍, കശ്മീര്‍, മ്യാന്‍മര്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ യു.എന്നില്‍ ഉന്നയിച്ച് ഒ.ഐ.സി

ന്യൂയോര്‍ക്ക്: ഫലസ്തീന്‍, കശ്മീര്‍, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി യു.എന്നിനു മുമ്പാകെ ഒ.ഐ.സി അംഗ രാജ്യങ്ങള്‍ രംഗത്ത്. ഫലസ്തീനികളോടും ഫലസ്തീന്‍ തടവുകാരോടും ഇസ്രായേല്‍ അനുവര്‍ത്തിക്കുന്ന ക്രൂരതകള്‍ക്കെതിരെ ശക്തമായ നടപടി ആവശ്യമാണെന്നും ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി വ്യക്തമാക്കി. ഫലസ്തീന്‍ ഉള്‍പ്പെടെ മൂന്നിടങ്ങളിലും സ്ഥിതിഗതികള്‍ ഉത്കണ്ഠ സൃഷ്ടിക്കുന്നതായും ഒ.ഐ.സി ആശങ്കയറിയിച്ചു. യു.എന്‍ മനുഷ്യാവകാശ സമിതിക്കു മുമ്പാകെയാണ് ഒ.ഐ.സി നിലപാടറിയിച്ചത്.

അതേസമയം, കശ്മീരുമായി ബന്ധപ്പെട്ട പ്രസ്താവനക്കെതിരെ ഇന്ത്യ രംഗത്തു വന്നു. ഒ.ഐ.സിയുടെ പേരില്‍ പാകിസ്ഥാന്‍ നടത്തുന്ന വിലകുറഞ്ഞ പ്രസ്താവനയാണിതെന്നായിരുന്നു ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles