Current Date

Search
Close this search box.
Search
Close this search box.

മാക്രോണിന്റെ ഇസ്‌ലാം വിരുദ്ധ പരാമര്‍ശത്തെ അപലപിച്ച് തവക്കുല്‍ കര്‍മാന്‍

സന്‍ആ: ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നടത്തിയ ഇസ്‌ലാം വിരുദ്ധ പരാമര്‍ശത്തെ അപലപിച്ച് മുന്‍ നൊബേല്‍ സമ്മാന ജേതാവും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ തവക്കുല്‍ കര്‍മാന്‍ രംഗത്ത്.

ഇസ്ലാമിനെതിരായ മാക്രോണിന്റെ ആക്രമണം അദ്ദേഹത്തിന്റെ അസഹിഷ്ണുതയും വിദ്വേഷവും വെളിപ്പെടുത്തുന്നു, ഇത് ഫ്രാന്‍സ് പോലുള്ള ഒരു രാഷ്ട്രത്തലവന് ലജ്ജാകരമാണ്, മതത്തില്‍ പരിഷ്‌കരണം ഏര്‍പ്പെടുത്തുക എന്നതില്‍ മാക്രോണ്‍ ആശങ്കപ്പെടേണ്ടതില്ല. അത് ഇസ്ലാമിന്റെ വിഷയമാണ്. അത് അവര്‍ ചെയ്‌തോളും- കര്‍മാന്‍ ട്വിറ്ററില്‍ കുറിച്ചു.

ഇസ്ലാമിക വിശ്വാസത്തെ പിന്തുടരുന്ന തന്റെ പൗരന്മാരില്‍ ഗണ്യമായ ഒരു വിഭാഗത്തിനെതിരെ മാക്രോണ്‍ സംസാരിക്കുന്നതിന് പകരം ഇസ്ലാമിനെക്കുറിച്ച് ബഹുമാനത്തോടും സ്വീകാര്യതയോടും സംസാരിക്കാന്‍ ശ്രമിക്കണം മുസ്ലിംകള്‍ക്കും അവരുടെ മതത്തിനും എതിരെ നിരുത്തരവാദപരമായ പ്രകോപനപരമായ പ്രസംഗമാണ് മാക്രോണ്‍ നടത്തിയിട്ടുള്ളതെന്നും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു.

ഇസ്ലാം ഫ്രാന്‍സില്‍ മാത്രമല്ല ഇന്ന് ലോകമെമ്പാടും പ്രതിസന്ധിയിലായ ഒരു മതമാണെന്നാണ് കഴിഞ്ഞയാഴ്ച ഫ്രഞ്ച് പ്രസിഡന്റ് അഭിപ്രായപ്പെട്ടത്.

 

Related Articles