Current Date

Search
Close this search box.
Search
Close this search box.

2024ലെ തെരഞ്ഞെടുപ്പിന് ബി.ജെ.പിയെ പടിക്ക് പുറത്ത് നിര്‍ത്തും: മമത

കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബി.ജെ.പിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തിലുളളത് മലിനമായ സര്‍ക്കാരാണ്. ‘2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തുടനീളം ബി.ജെ.പി.ക്ക് പ്രവേശനമുണ്ടാവില്ല’ പുരുലിയ ജില്ലയിലെ തൃണമൂല്‍ സമ്മേളനത്തെ അഭിസംബോധനം ചെയ്യവെ മമത പറഞ്ഞു.

നോട്ട് നിരോധനം പോലുള്ള വിനാശകരമായ തീരുമാനങ്ങളിലൂടെ അവര്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ത്തു. അതൊരു വലിയ അഴിമതിയായിരുന്നു. ‘ഇന്ത്യക്കാരുടെ ജീവിതം കൊണ്ടാണ് ബി.ജെ.പി കളിക്കുന്നത്.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പ്രവേശനമില്ലെന്ന് ഞാന്‍ വ്യക്തമായി പറയുകയാണ്. അത് പോകാനുള്ളതാണ്. ബി.ജെ.പി അധികാരത്തില്‍ തിരിച്ചെത്താന്‍ ഒരു സാധ്യതയുമില്ല. യൂണിയനിലെ ജനവിരുദ്ധ സര്‍ക്കാരില്‍ രാജ്യത്തെ പൗരന്മാര്‍ മടുത്തിരിക്കുകയാണ്’ അവര്‍ പറഞ്ഞു.

Related Articles