Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം വിരുദ്ധ ഗ്രൂപ്പിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മുസ്‌ലിം വിഭാഗങ്ങള്‍ക്ക് മേല്‍ ചാരപ്രവര്‍ത്തനം നടത്തി മുസ്‌ലിം വരുദ്ധ സംഘമായ ഐ.പി.ടി (Investigative Project on Terrorism) ഫെഡറല്‍, ക്രിമിനല്‍, സിവില്‍ അവകാശ നിയമങ്ങള്‍ ലംഘിച്ചോ എന്ന് അന്വേഷിക്കാന്‍ ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ യു.എസ് നീതിന്യായ വകുപ്പിനോട് ആവശ്യപ്പെട്ടു.

ന്യൂയോര്‍ക്കിലെ മുസ്‌ലിം സമൂഹത്തില്‍ ഐ.പി.ടിയും സ്റ്റീവന്‍ എമേഴ്‌സണും ‘വിവേചനപരമായ അന്വേഷണം’ നടത്തിയോ എന്ന് പരിശോധിക്കുന്നതിന് ആവശ്യപ്പെട്ടതായി ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റിഷ്യ ജയിംസ് വെള്ളിയാഴ്ച നീതിന്യായ വകുപ്പിന് എഴുതിയ കത്തില്‍ പറയുന്നു.

നമ്മള്‍ വിശുദ്ധ റമദാന്‍ മാസത്തിലേക്ക് പ്രവേശിക്കുമ്പോള്‍, നമ്മുടെ മുസ്‌ലിം സമൂഹത്തിന് പിന്തുണ നല്‍കുകയും ഇസ്‌ലാമോഫോബിയക്കെതിരെയും എല്ലാ തരത്തിലുള്ള വെറുപ്പിനെതിരെയും നിലകൊള്ളുകയും ചെയ്യുന്നത് എന്നത്തേക്കാളും പ്രധാനമാണ്. വിദ്വേഷത്തിന് നമ്മള്‍ വഴങ്ങികൊടുക്കില്ല, നമ്മള്‍ പക്ഷപാതിത്വം കാണിക്കുകയില്ല, ഇസ്‌ലാമോഫോബിയ വളര്‍ത്തുകയുമില്ല എന്ന് ഞാന്‍ വ്യക്തമായി പറയട്ടെ -ലെറ്റിഷ്യ ജയിംസ് പറഞ്ഞു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles