Current Date

Search
Close this search box.
Search
Close this search box.

ജോര്‍ദാനിയന്‍ പെണ്‍കുട്ടികളെക്കുറിച്ചുള്ള നെറ്റ്ഫ്‌ളിക്‌സ് സീരീസ് വിവാദത്തില്‍

അമ്മാന്‍: നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കിയ ജോര്‍ദാനിയന്‍ കൗമാരക്കാരായ പെണ്‍കുട്ടികളുടെ കഥ പറയുന്ന ‘Al Rawabi School for Girls’ സീരീസ് വിവാദത്തില്‍. ആറ്് ഭാഗങ്ങളായി പുറത്തിറക്കിയ പരമ്പരയില്‍ മീന്‍ ഗേള്‍സ്, ഗോസിപ്പ് ഗേള്‍സ് എന്നിങ്ങനെ രണ്ട് തരം വിഭാഗത്തിലുള്ള പെണ്‍കുട്ടികളെക്കുറിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്.

ചിലയാളുകള്‍ സീരീസിന്റെ എഴുത്തിനെയും നിര്‍മാണത്തെയും പ്രശംസിച്ചപ്പോള്‍ ഇത് ജോര്‍ദാനിയന്‍ സമൂഹത്തെയല്ല പ്രതിനിധാനം ചെയ്യുന്നത് എന്ന് വിമര്‍ശിച്ചു.

ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെ ഒരു ഗേള്‍സ് സ്‌കൂളിലെ പെണ്‍കുട്ടികളുടെ ജീവിതം ഇതിവൃത്തമാക്കിയാണ് പരമ്പര നിര്‍മിച്ചിരിക്കുന്നത്. സ്‌കൂളിലെ അറിയപ്പെടുന്ന ഒരു സംഘം കുട്ടികളെ പുറത്താക്കുകയും അവര്‍ പ്രതികാരം ചെയ്യാന്‍ ലക്ഷ്യമിട്ട് നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നതിനെയും ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടുപോകുന്നത്.

അങ്ങനെ ചെയ്യുന്നതിലൂടെ അവര്‍ അവരുടെ ലക്ഷ്യങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കുകയും അവര്‍ മുമ്പ് പരിഗണിച്ചിട്ടില്ലാത്ത വിധത്തില്‍ അവരെ മാനുഷികവല്‍ക്കരിക്കുകയും ചെയ്യുന്നു.

ഇതിലെ പ്രധാന കഥാപാത്രങ്ങള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നു, പ്രവര്‍ത്തനരഹിതമായ കുടുംബ ബന്ധങ്ങള്‍, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഇതില്‍ വരച്ചുകാണിക്കുന്നു.

ഇത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്ത പരിപാടിയുടെ ശ്രമങ്ങള്‍ ഓണ്‍ലൈനില്‍ വ്യാപക വിമര്‍ശനങ്ങളാണ് നേരിട്ടത്. ഇത് ജോര്‍ദാനിലെ ജനങ്ങളുടെ സാധാരണ ജീവിതമല്ലെന്നാണ് പ്രധാന വിമര്‍ശനം.

സമാനമായ വിവാദം ഉണ്ടാക്കിയ ‘ജിന്ന്’ എന്ന സീരീസും നേരത്തെ നെറ്റ്ഫ്‌ളിക്‌സില്‍ വിവാദമുണ്ടാക്കിയിരുന്നു. ജോര്‍ദാന്‍ സംസ്‌കാരത്തെ പ്രതിനിധീകരിക്കാത്ത പശ്ചാത്യന്‍ സ്വാധീനമുള്ള പുതിയ ജീവിതരീതിയെ ചിത്രീകരിക്കുന്നതായിരുന്നു അത്.

Related Articles