Current Date

Search
Close this search box.
Search
Close this search box.

തീവ്ര വലതുപക്ഷ പങ്കാളികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങി നെതന്യാഹു

തെല്‍അവീവ്: ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വലതുപക്ഷ ഭരണത്തിന് കീഴില്‍ പ്രധാനമന്ത്രിയായി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തി പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങി ബെഞ്ചമിന്‍ നെതന്യാഹു. ‘എനിക്കത് കിട്ടി’ എന്നാണ് കഴിഞ്ഞ ദിവസം നെതന്യാഹു ട്വീറ്റ് ചെയ്ത്.

നവംബറിലെ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് നിശ്ചയിച്ച സമയപരിധിക്ക് മുമ്പാണ് ബുധനാഴ്ച രാത്രി നെതന്യാഹു ട്വീറ്റ് ചെയ്തു. ‘കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് ലഭിച്ച വലിയ ജനപിന്തുണയ്ക്ക് നന്ദി, എല്ലാ ഇസ്രായേലി പൗരന്മാരുടെയും പ്രയോജനത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ സ്ഥാപിക്കാന്‍ എനിക്ക് കഴിഞ്ഞു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്റിനെ വിളിക്കുന്നതിന്റെ വീഡിയോ സഹിതമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. നെതന്യാഹുവിന്റെ അപേക്ഷ ലഭിച്ചതായി ഹെര്‍സോഗിന്റെ ഓഫീസ് സ്ഥിരീകരിച്ചു.

ഏറ്റവും കൂടുതല്‍ കാലം ഇസ്രായേലിന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ടിച്ച നെതന്യാഹു 1996 മുതല്‍ 1999 വരെയും 2009 നും 2021 നും ഇടയില്‍ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. അവസാന തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയും തീവ്ര വലതുപക്ഷ മത സയണിസ്റ്റ് വിഭാഗങ്ങളും തീവ്ര ഓര്‍ത്തഡോക്‌സ് പാര്‍ട്ടികളും ചേര്‍ന്ന് പാര്‍ലമെന്റിലെ 120ല്‍ 64 സീറ്റുകളും നേടി അധികാരത്തില്‍ തിരിച്ചെത്തുകയായിരുന്നു.

 

Related Articles