Current Date

Search
Close this search box.
Search
Close this search box.

അലി നഗര്‍ ആര്യ നഗര്‍, ഹുമയൂണ്‍പൂര്‍ ഹനുമന്ദ് നഗര്‍: വാര്‍ഡുകളുടെ പേര് മാറ്റി ഗൊരക്പൂര്‍

ഗൊരക്പൂര്‍: വാര്‍ഡുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കുന്നതിന്റെ പേരില്‍ മുസ്ലിം പേരുകളുള്ള മുഴുവന്‍ വാര്‍ഡുകളുടെയും പേര് മാറ്റി ഗൊരക്പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍. മുസ്ലിം നാമത്തിലുള്ള ഒരു ഡസനോളം സ്ഥലങ്ങളുടെ പേരുകളാണ് ഒരു സുപ്രഭാതത്തില്‍ സര്‍ക്കാര്‍ അധികൃതര്‍ മാറ്റിയത്.

അലി നഗര്‍ -ആര്യ നഗര്‍, ഹുമയൂണ്‍പൂര്‍ -ഹനുമന്ദ് നഗര്‍, റസൂല്‍പൂര്‍-മഹാറാണ പ്രതാപ് നഗര്‍, ജഫ്‌റ ബസാര്‍-ആത്മറാം നഗര്‍, ഇസ്മായില്‍പൂര്‍-സഹാബ്ഗംഗ് എന്നിങ്ങനെ നീളുന്നു പേര് മാറ്റം. ഇവയില്‍ പലതും പ്രമുഖ വ്യക്തിത്വങ്ങളുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും പേരുകളിലുള്ളവയായിരുന്നു. വാര്‍ഡ് നിര്‍ണ്ണയത്തിന്റെ ഭാഗമായി ഗോരഖ്പൂരിലെ വാര്‍ഡുകളുടെ എണ്ണം 80 ആയി ഉയര്‍ത്തിയിട്ടുണ്ട്.

ജനങ്ങള്‍ക്ക് തങ്ങളുടെ എതിര്‍പ്പുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാമെന്നും അവ തീര്‍പ്പാക്കിയ ശേഷം അതിര്‍ത്തി നിര്‍ണയിക്കുന്നതിന് അംഗീകാരം നല്‍കുമെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പേരുകള്‍ മാറ്റുന്നത് ധ്രുവീകരണത്തിനുള്ള ശ്രമമാണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവും ഇസ്മയില്‍പൂര്‍ വാര്‍ഡംഗവുമായ ഷഹാബ് അന്‍സാരി ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് ഞായറാഴ്ച പാര്‍ട്ടി യോഗം ചേരുമെന്നും തിങ്കളാഴ്ച എതിര്‍പ്പ് ഉന്നയിക്കാന്‍ പ്രതിനിധി സംഘം ജില്ലാ മജിസ്ട്രേറ്റിനെ കാണുമെന്നും അന്‍സാരി പറഞ്ഞു.

പേരുമാറ്റം പണം പാഴാക്കലാണെന്ന് കോണ്‍ഗ്രസ് നേതാവ് തലത് അസീസ് പറഞ്ഞു. പുതിയ പേരുകള്‍ അഭിമാനത്തിന്റെ വികാരം ഉണര്‍ത്തുന്നുവെന്നാണ് മേയര്‍ സീതാറാം ജയ്സ്വാള്‍ പ്രതികരിച്ചത്. ആക്ഷേപങ്ങള്‍ ഒരാഴ്ചയ്ക്കകം ലഖ്നൗവിലെ നഗരവികസന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് അയയ്ക്കാമെന്ന് മുനിസിപ്പല്‍ കമ്മീഷണര്‍ അവിനാഷ് സിംഗ് പറഞ്ഞു. എതിര്‍പ്പുകള്‍ പരിഹരിച്ച ശേഷം അതിര്‍ത്തി നിര്‍ണയത്തിന് അനുമതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ സ്വന്തം നഗരമാണ് ഗൊരഖ്പൂര്‍.

പേരുകള്‍ മാറ്റിയ വാര്‍ഡുകളുടെ പട്ടിക ചുവടെ:

Old Name New Name
Humanyunpur (North) Hanumant Nagar
Turkmanpur Shaheed Ashfaqullah Nagar
Rasoolpur Maharana Pratap Nagar
Daudpur Raghupati Sahay Firaak Nagar
Jafra Bazaar Atma Ram Nagar
Ismailpur Sahabgang
Miya Bazaar Maya Bazaar
Qazipur Khurd Jagannathpur
Alinagar Aarya Nagar
Chaksa Hussain Sant Jhoole Lal Nagar
Mutipur Ghanta Ghar
Bheriyagar Vishnupuram
Mohaddipur Sardar Bhagat Singh Nagar
Hansupur Sri Ram Chowk
Rustampur Chandra Shekhar Azad Chowk
Elahibahg Bandhu Singh Nagar

Related Articles