Current Date

Search
Close this search box.
Search
Close this search box.

ഏക സിവില്‍ കോഡിനെതിരെ ആള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്

ന്യൂഡല്‍ഹി: ഒരിടവേളക്ക് ശേഷം രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ആള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് രംഗത്ത്. നീക്കത്തെ ശക്തമായി അപലപിച്ച ബോര്‍ഡ് സര്‍ക്കാര്‍ നീക്കം ഭരണഘടന വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമാണെന്നും രാജ്യത്തെ സര്‍ക്കാര്‍ വിരുദ്ധ വികാരത്തില്‍ നിന്നും ശ്രദ്ധ മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നും ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ ഖാലിദ് സെയ്ഫുല്ല റഹ്‌മാനി പറഞ്ഞു.

രാജ്യത്തെ ഓരോ പൗരനും അവരുടെ മതമനുസരിച്ച് ജീവിക്കാന്‍ ഭരണഘടന അനുവദിക്കുന്നുണ്ട്. രാജ്യം നേരിടുന്ന യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിനും വിദ്വേഷത്തിന്റെയും വിവേചനത്തിന്റെയും അജണ്ട പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഏക സിവില്‍ കോഡ് കൊണ്ടുവരുന്നത്. ഇത് മുസ്ലിംകള്‍ക്ക് അംഗീകരിക്കാനാവില്ല. ഈ നീക്കത്തില്‍ നിന്നും സര്‍ക്കാറുകള്‍ പിന്മാറണമെന്നും മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാരിന് പുറമെ ബി.ജെ.പി ഭരിക്കുന്ന യു.പി, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്നാണ് സര്‍ക്കാരുകള്‍ അറിയിച്ചത്.

Related Articles