Current Date

Search
Close this search box.
Search
Close this search box.

ബിരുദദാന ചടങ്ങിലും ശൈഖ് ജര്‍റാഹ് സമരത്തെ ഉയര്‍ത്തിക്കാട്ടി മുന അല്‍ ഖുര്‍ദ്- വീഡിയോ

ഗസ്സ സിറ്റി: കഴിഞ്ഞ മാസം ഇസ്രായേല്‍ സൈന്യത്തിന്റെ ശൈഖ് ജര്‍റയിലെ കുടിയേറ്റത്തിനെതിരെ ശബ്ദിച്ചതിന് അറസ്റ്റ് ചെയ്ത ഫലസ്തീന്‍ ആക്റ്റിവിസ്റ്റ് മുന അല്‍ ഖുര്‍ദ് മാധ്യമങ്ങളിലൂടെ ശ്രദ്ധേയയായിരുന്നു. അറസ്റ്റിന് ശേഷം പിന്നീട് വിട്ടയച്ച മുന കഴിഞ്ഞ ദിവസം തന്റെ കോളേജിലെ ബിരുദദാന ചടങ്ങില്‍ സംസാരിച്ചതാണ് പുതിയ വാര്‍ത്ത. ബിരുദം ഏറ്റുവാങ്ങി നടത്തിയ പ്രസംഗത്തില്‍ ശൈഖ് ജര്‍റയെക്കുറിച്ചാണ് അവര്‍ സംസാരത്തില്‍ ഊന്നല്‍ നല്‍കിയത്.

ബുധനാഴ്ച ഫലസ്തീനിലെ ബിര്‍സീത് സര്‍വകലാശാലയില്‍ ബിരുദദാന പ്രസംഗത്തിനിടെ ഷെയ്ഖ് ജര്‍റാ പരിസരത്തെ ഫലസ്തീന്‍ നിവാസികളുടെ കഷ്ടപ്പാടുകളും ഇസ്രായേലിന്റെ വ്യവസ്ഥാപിത വംശീയ ശുദ്ധീകരണ നയത്തിനെതിരെ ജറുസലേമില്‍ നടക്കുന്ന പോരാട്ടത്തെക്കുറിച്ചുമാണ് അവര്‍ ലോകത്തോട് സംവദിച്ചത്.

‘ദൈവം ഉദ്ദേശിച്ചാല്‍, ഷെയ്ഖ് ജര്‍റാ പരിസരത്തെ നിയമവിരുദ്ധമായി കുടിയിറക്കല്‍ അവസാനിക്കും, ഞങ്ങള്‍ക്കെതിരായ നിര്‍ബന്ധിത കുടിയേറ്റ തീരുമാനങ്ങള്‍ റദ്ദാക്കപ്പെടും, അങ്ങനെ ഞാന്‍ നിങ്ങളെ എന്റെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നു.

അചഞ്ചലമായ ഷെയ്ഖ് ജര്‍റ അയല്‍പ്രദേശത്തുനിന്നും സില്‍വാന്റെ നെഞ്ചുറപ്പുള്ള കോട്ടയില്‍ നിന്നും ഞാന്‍ നിങ്ങള്‍ക്ക് ആശംസകള്‍ അറിയിക്കുന്നു. ഇതിന്റെ സമീപസ്ഥലത്തെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇത് മാധ്യമങ്ങളിലും വാര്‍ത്തകളിലും സംസാരിക്കപ്പെടുന്നതിനാല്‍ മാത്രമല്ല, അത് ഞങ്ങള്‍ക്ക് നക്ബയെ ഓര്‍മ്മപ്പെടുത്തുന്നതിനാലുമാണ്. അനീതിയെക്കുറിച്ചും അടിച്ചമര്‍ത്തലിനെക്കുറിച്ചും സ്വാന്ത്ര്യം, രാഷ്ട്രീയ അറസ്റ്റുകള്‍, എന്നിവയെക്കുറിച്ചൊന്നും നാം മൗനം പാലിക്കരുത് എന്നതാണ് നിങ്ങള്‍ക്കുള്ള എന്റെ ഉപദേശമെന്നും മുന പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

അധിനിവേശ കിഴക്കന്‍ ജറൂസലമിലെ ശൈഖ് ജര്‍റാഹ് മേഖലയില്‍ ഫലസ്തീന്‍ കുടിയൊഴിപ്പിക്കല്‍ തടയുന്ന പ്രതിഷേധത്തിന്റെ മുന്‍നിര സമരനായകരായിരുന്നു ഇരട്ട സഹോദരങ്ങളായ മുനയും മുഹമ്മദും. കഴിഞ്ഞ മാസം ശൈഖ് ജര്‍റാഹിലെ വീട്ടില്‍ പരിശോധന നടത്തി മുന അല്‍ കുര്‍ദിനെ ഇസ്രായേല്‍ സേന അറസ്റ്റ് ചെയ്യുകയുമായിരുന്നു.

 

Related Articles