Current Date

Search
Close this search box.
Search
Close this search box.

എം.എസ്.എം സ്‌കൂള്‍ കിറ്റ് പദ്ധതി പ്രഖ്യാപിച്ചു

കോഴിക്കോട്: മഹാമാരിയുടെ കാലത്ത് സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാന്ത്വനമേകാന്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ വിദ്യാര്‍ത്ഥി വിഭാഗം മുജാഹിദ് സ്റ്റുഡന്‍സ് മൂവ്‌മെന്റ് (എം.എസ് എം) സ്‌കൂള്‍ കിറ്റ് പദ്ധതി പ്രഖ്യാപിച്ചു. ആയിരം രൂപ വിലമതിക്കുന്ന കിറ്റില്‍ ആവശ്യമായ എല്ലാ പഠന ഉപകരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ വിജയത്തിനായി ജില്ലാ മണ്ഡലം തലങ്ങളില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

സ്‌കൂളുകള്‍ തുറക്കുന്ന സമയത്ത് വിതരണത്തിനൊരുങ്ങും. ഓണ്‍ലൈനില്‍ ചേര്‍ന്ന സംസ്ഥാന ലീഡേഴ്‌സ് മീറ്റ് കെ.എന്‍.എം സംസ്ഥാന ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ ഉദ്ഘാടനം ചെയ്തു. എം.എസ്.എം സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ മാമാങ്കര അധ്യക്ഷത വഹിച്ചു. ജാസിര്‍ രണ്ടത്താണി,സുഹ്ഫി ഇംറാന്‍,അബ്ദുല്‍ വഹാബ് സ്വലാഹി ആലപ്പുഴ,അനസ് സ്വലാഹി കൊല്ലം, റഹ്മത്തുള്ള അന്‍വാരി,നവാസ് സ്വലാഹി പാലക്കാട്, ഫൈസല്‍ ബാബു സലഫി എന്നിവര്‍ സംസാരിച്ചു.

Related Articles