Current Date

Search
Close this search box.
Search
Close this search box.

വിവാദങ്ങള്‍ക്കിടെ പോംപിയോ അടുത്തയാഴ്ച ഇസ്രായേല്‍ സന്ദര്‍ശിക്കുന്നു

വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കിനെ ഇസ്രായേലുമായി കൂട്ടിച്ചേര്‍ക്കാനുള്ള തീരുമാനത്തിന് യു.എസിന്റെ പച്ചക്കൊടി കിട്ടിയതിനു പിന്നാലെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ വെസ്റ്റ് ബാങ്ക് സന്ദര്‍ശനത്തിനൊരുങ്ങുന്നു. ഇസ്രായേലില്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ഐക്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ അവസാനഘട്ടത്തിലേക്ക് പ്രവേശിക്കവെയാണ് പോംപിയോയുടെ സന്ദര്‍ശനം.

കോവിഡ് മൂലം ഇരു രാജ്യങ്ങളും അന്താരാഷ്ട്രകള്‍ റദ്ദാക്കിയ അവസരത്തിലാണ് പോംപിയോയുടെ സന്ദര്‍ശനം. അടുത്തയാഴ്ച നടത്തുന്ന സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നെതന്യാഹുവുമായും അദ്ദേഹത്തിന്റെ സഖ്യക്ഷിയും പാര്‍ലമെന്റ് സ്പീക്കറുമായ ബെന്നി ഗാന്റ്‌സുമായി ചര്‍ച്ച നടത്തും. ഇസ്രായേല്‍ സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് യാത്രയെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് പ്രസ്താവിച്ചത്. അതേസമയം, സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ വെസ്റ്റ് ബാങ്ക് സംയോജനത്തെക്കുറിച്ച് പ്രതിപാദിക്കുന്നില്ല.

Related Articles