Current Date

Search
Close this search box.
Search
Close this search box.

മൈക് പോംപിയോ റിയാദില്‍; സല്‍മാന്‍ രാജാവുമായി ചര്‍ച്ച നടത്തും

റിയാദ്: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ സല്‍മാന്‍ രാജാവുമായി ചര്‍ച്ച നടത്തും. ഇതിനായി ചൊവ്വാഴ്ച പോംപിയോ സൗദി തലസ്ഥാനമായ റിയാദിലെത്തി.

ട്രംപിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ പോംപിയോയെ സൗദിയിലേക്കയച്ചത്. സൗദി ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാനുമായും യു.എസ് സെക്രട്ടറി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച ഡൊണാള്‍ഡ് ട്രംപും സല്‍മാന്‍ രാജാവും തമ്മില്‍ 20 മിനിറ്റോളം ഫോണില്‍ സംസാരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പോംപിയോ ചര്‍ച്ചക്കായി റിയാദിലെത്തിയത്. ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തുര്‍ക്കിയും സൗദിയും വെളിപ്പെടുത്തണമെന്ന് യു.എന്‍ മനുഷ്യാവകാശ വിഭാഗം മേധാവി മിഷലി ബാച്‌ലറ്റും രംഗത്തു വന്നിരുന്നു.

Related Articles