Current Date

Search
Close this search box.
Search
Close this search box.

ലിറ്റില്‍ സ്‌കോളര്‍ 2021 ആഗോള അറിവുത്സവം സമാപിച്ചു

കോഴിക്കോട്: മലയാളി കുടുംബങ്ങള്‍ക്ക് വേണ്ടി മലര്‍വാടിയും ടീന്‍ ഇന്ത്യയും ചേര്‍ന്ന ആഗോള അടിസ്ഥാനത്തില്‍ നടത്തിയ ലിറ്റില്‍ സ്‌കോളര്‍ 2021ലെ വിജയികളെ പ്രഖ്യാപിച്ചു.

ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ സുമയ്യ അറഫാത്ത്, ഇന്ത്യന്‍ സ്‌കൂള്‍ റാസല്‍ഖൈമ യുഎഇ ഒന്നാം സ്ഥാനവും, അനാന്‍ കള്ളിയത്ത് സരസ്വതി വിദ്യാലയം വട്ടിയൂര്‍ക്കാവ് തിരുവനന്തപുരം രണ്ടാം സ്ഥാനവും, ദേവിക എസ്, എന്‍ എസ് എസ്, എച്ച്എസ് എസ് അലക്കോട് കണ്ണൂര്‍ മൂന്നാം സ്ഥാനവും, യു പി വിഭാഗത്തില്‍ അസ്മില്‍ അറക്കല്‍ മോഡല്‍ സ്‌കൂള്‍ അബൂദാബി യുഎഇ ഒന്നാം സ്ഥാനവും, അന്‍സില്‍ അറക്കല്‍ മോഡല്‍ സ്‌കൂള്‍ അബൂദാബി യുഎഇ രണ്ടാം സ്ഥാനവും, അനാഹിദ മുഫീദ് എസിഇ മഞ്ചേരി മലപ്പുറം മൂന്നാം സ്ഥാനവും, എല്‍ പി വിഭാഗത്തില്‍ ഹയ മറിയം പരവത്ത് ഏഷ്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍ ഒന്നാം സ്ഥാനവും, ഹനിയ ഇര്‍ഷാദ് യാരാ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ റിയാദ് കെഎസ്എ രണ്ടാം സ്ഥാനവും, ഷിഫിന്‍ എം സി എ എം എല്‍ പി സ്‌കൂള്‍ ചെറുപുത്തൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ താമസിക്കുന്ന മലയാളി കുടുംബങ്ങളാണ് ഈ മത്സരത്തില്‍ പങ്കെടുത്തത്. രണ്ട് ലക്ഷത്തോളം കുടുംബങ്ങള്‍ പങ്കെടുത്ത ഒന്നാം റൗണ്ട് മത്സരത്തിനു ശേഷം ഓരോ വിഭാഗത്തില്‍ നിന്നും ആയിരം കുടുംബങ്ങളെ വീതം രണ്ടാം റൗണ്ടിലേക്ക് തെരഞ്ഞെടുക്കുകയും അതില്‍ നിന്നും 30 കുടുംബങ്ങള്‍ വീതം HS, UP, LP കാറ്റഗറി കളിലായി ഫൈനല്‍ മെഗാ മത്സരത്തില്‍ പങ്കെടുത്തത്. കേരളം, ബാംഗളൂര്‍, ചെന്നൈ, എന്നിവിടങ്ങളിലെ മലയാളി കുടുംബങ്ങളും, ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍, യുഎഇ,തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെയും, മലേഷ്യ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ മലയാളീ കുടുംബങ്ങളും മത്സരത്തില്‍ പങ്കാളികളായി.

ടീന്‍ ഇന്ത്യയുടെയും മലര്‍വാടിയുടെയും കോര്‍ഡിനേറ്റര്‍മാരായ അബ്ബാസ് കൂട്ടില്‍, അബ്ബാസലി പത്തപ്പിരിയം സെക്രട്ടറിമാരായ മുസ്തഫ മങ്കട, ജലീല്‍ തൃശൂര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. അന്‍സാര്‍ നെടുമ്പാശ്ശേരി, ഇഖ്ബാല്‍ വടകര, സമീര്‍ വേളം എന്നിവര്‍ നിയന്ത്രിച്ച ഓണ്‍ലൈന്‍ മെഗാ ക്വിസ് ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗിച്ച് കൊണ്ടായിരുന്നു നടത്തിയത്.

Related Articles