Current Date

Search
Close this search box.
Search
Close this search box.

ലിബിയയില്‍ കൂട്ടക്കുഴിമാടം കണ്ടെത്തിയ സംഭവം: ഭീകരമെന്ന് യു.എന്‍

ട്രിപ്പോളി: ലിബിയയില്‍ കഴിഞ്ഞയാഴ്ച കൂട്ട കുഴിമാടം കണ്ടെത്തിയ സംഭവം ഭീകരമെന്ന് വിശേഷിപ്പിച്ച് യു.എന്‍. മുന്‍ സൈനിക കമാന്‍ഡറായിരുന്ന ഖലീഫ ഹഫ്തറിന്റെ ആധിപത്യത്തില്‍ നിന്നും ലിബിയയിലെ ട്രിപ്പോളി ആസ്ഥാനമായുള്ള സര്‍ക്കാര്‍ തിരിച്ചുപിടിച്ച സ്ഥലത്തു നിന്നാണ് എട്ടിലധികം കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയത്. പടിഞ്ഞാറന്‍ ലിബിയയിലെ ഹഫ്തറിന്റെ പ്രധാന ശക്തി കേന്ദ്രങ്ങളിലൊന്നായ തര്‍ഹുനയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കുഴിമാടങ്ങള്‍ കണ്ടെത്തിയത്. 14 മാസമായി നീണ്ടു നിന്ന ആഭ്യന്തര യുദ്ധത്തില്‍ ഹഫ്തര്‍ സൈന്യം തര്‍ഹുനയെ ലോഞ്ച്പാഡായി ഉപയോഗിച്ചിരുന്നു. തര്‍ഹുനക്ക് പുറമെ മറ്റു സ്ഥലങ്ങളിലും ഇത്തരം ശവപ്പറമ്പുകള്‍ കണ്ടെത്തിയിരുന്നു.

United Nations Support Mission in Libya (UNSMIL) ആണ് സംഭവത്തില്‍ ആശ്ചര്യം രേഖപ്പെടുത്തി രംഗത്തെത്തിയത്. നിയമവിരുദ്ധമായ മരണത്തെക്കുറിച്ച് ആരോപിക്കപ്പെടുന്ന എല്ലാ കേസുകളിലും അധികാരികള്‍ ഉടനടി ഫലപ്രദവും സുതാര്യവുമായ അന്വേഷണം നടത്തണമെന്നും യു.എന്‍ ആവശ്യപ്പെട്ടു.

Related Articles