Current Date

Search
Close this search box.
Search
Close this search box.

ഭാവിക്കായി വിദേശത്ത് പോരാടി ലബനാൻ വിദ്യാർഥികൾ

ബയ്റൂത്ത്: ലബനാനിലെ ജന്മനാട് വിട്ട് ഉന്നത പഠനത്തിന് യു.കെയിലെത്തിയതാണ് 18കാരനായ സാമിർ അൽ ​ഗരീബ്. ഇപ്പോൾ ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിൽ ബയോമെട്രിക്കൽസ് ഏൻഡ് ടിഷ്യു എഞ്ചിനീയറിങിൽ ബിരുദാനന്തര ബിരുദം ചെയ്തുകൊണ്ടിരിക്കുന്നു. ദശാബ്ദങ്ങളായി ലബനാൻ മോശം സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അത് ആയിരക്കണക്കിന് പേരെ പട്ടിണിയിലാഴ്ത്തി. കോവി‍ഡ് -19 മഹാമാരിയും, 2020 ആ​ഗസ്റ്റിലെ ബയ്റൂത്ത് തുറമുഖ സ്ഫോടനവും അസ്ഥിരപ്പെടുത്തിയ സാമ്പത്തിക സാഹചര്യം ഇതര കുടുംബങ്ങളെ പോലെ ​ഗരീബിന്റെ കുടുംബത്തെയും ബാധിക്കുകയായിരുന്നു.

കഴിഞ്ഞ സെപ്റ്റംബറിൽ ഗരീബ് തന്റെ ആവശ്യങ്ങൾക്ക് പണം കണ്ടെത്തുന്നതിന് ​ലണ്ടനിലെ റെസ്റ്റോറന്റിൽ വെയ്റ്ററായി സേവനം ചെയ്തുവരുകയായിരുന്നു. ജനുവരിയിൽ കൊറോണ വൈറസ് വ്യാപനം തടയുന്നതിന് യു.കെ ഭരണകൂടം ലോക്ഡൗൺ പ്രഖ്യാപിച്ചത് ​ഗരീബിന്റെ ജീവിതത്തിലും വെല്ലുവിളി ഉയർത്തി. യൂണിവേഴ്സിറ്റി ഫീസും ജീവിതച്ചെലവും കണ്ടെത്താൻ ഇതര മാർ​ഗങ്ങളന്വേഷിച്ച ​ഗരീബ് സാമൂഹിക മാധ്യമങ്ങളെ ആശ്രിയിക്കുകയായികരുന്നു – അൽജസീറ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. പഠനത്തിനും ജീവിതത്തിനും വേണ്ടി പോരാടുന്ന ​സാമിർ അൽ ​ഗരീബുമാർ വിദേശ നാടുകളിൽ നിരവധിയാണ്. ലബനാനിലെ അവസാന ശിലയും ഇളകികൊണ്ടിരിക്കുമ്പോൾ സഹായത്തിനായി നിവാസികൾ രാജ്യം വിടുന്ന കാഴ്ച തുടരുകയുമാണ്.

Related Articles