Current Date

Search
Close this search box.
Search
Close this search box.

ക്യാംപസില്‍ വെച്ച് നമസ്‌കരിച്ചതിന് അധ്യാപകനോട് അവധിയില്‍ പ്രവേശിക്കാനുത്തരവ്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അലീഗണ്ഡിലെ ശ്രീ വാര്‍ഷ്‌നെ കോളേജ് ക്യാംപസില്‍ വെച്ച് നമസ്‌കരിച്ചതിന് നിയമാധ്യാപകനോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ഉത്തരവ്. കോളേജിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. ഷാ റാസിഖ് ഖാലിദിനെയാണ് ചൊവ്വാഴ്ച കോളേജ് അധികൃതര്‍ അവധിയില്‍ പ്രവേശിപ്പിച്ചത്. ഒരു മാസത്തേക്ക് അവധിയില്‍ പ്രവേശിക്കാനാണ് ഉത്തരവ്.

ഡോ ഖാലിദ് ക്യാംപസിലെ പുല്‍ത്തകിടിയില്‍ വെച്ച് നമസ്‌കരിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയായിരുന്നു നടപടി. വീഡിയോ വൈറലായതോടെ സംഘ്പരിവാര്‍ സംഘടനകള്‍ കാമ്പസിന്റെ സമാധാനാന്തരീക്ഷം തകര്‍ത്ത പ്രൊഫസര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നു.

ഉടന്‍ തന്നെ കോളേജ് അധികൃതര്‍ അന്വേഷണ സമിതിയെ നിയോഗിച്ചു. തുടര്‍ന്ന് ചൊവ്വാഴ്ചയാണ് പ്രൊഫ ഖാലിദിനെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചത്.

‘സംഭവം നടക്കുന്ന സമയത്ത് ഞാന്‍ അവധിയിലായിരുന്നു. തിരിച്ചു വന്നതിനു ശേഷം ഞാന്‍ അന്വേഷണം നടത്തി. പ്രൊഫസര്‍ മാപ്പ് പറയേണ്ടതുണ്ടോ എന്ന് അന്വേഷണ സമിതിയുടെ യോഗം തീരുമാനിക്കുമെന്നും പ്രിന്‍സിപ്പല്‍ എ കെ ഗുപ്ത ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

കുവാര്‍സി പൊലീസ് സ്റ്റേഷനില്‍ എ.ബി.വി.പി അടക്കമുള്ള സംഘടനകള്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. കോളേജ് അധികൃതരുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്നാമ് പോലീസ് അറിയിച്ചത്.

Related Articles