Current Date

Search
Close this search box.
Search
Close this search box.

റമദാനിലെ സംഘര്‍ഷമൊഴിവാക്കാന്‍ ജോര്‍ദാന്‍ രാജാവ് വെസ്റ്റ് ബാങ്കിലേക്ക്

വെസ്റ്റ് ബാങ്ക്: റമദാനില്‍ ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷമൊഴിവാക്കാന്‍ ലക്ഷ്യമിട്ട് ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലേക്ക്. Arab48.com ആണ് തിങ്കളാഴ്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

വ്രതാനുഷ്ഠാനം ആരംഭിക്കുന്നതിന് മുമ്പ് നടക്കുന്ന സന്ദര്‍ശന വേളയില്‍ അബ്ദുല്ല രാജാവ് ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തും. റമദാനില്‍ വ്യത്യസ്ത മതപരമായ അവധി ദിനങ്ങള്‍ ഉണ്ടാകുന്നത് ഇരു കൂട്ടരും തമ്മിലുള്ള പിരിമുറുക്കം വര്‍ദ്ധിപ്പിക്കുമെന്ന് ഇസ്രായേലും യു.എസും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

സംഘര്‍ഷം കുറയ്ക്കാന്‍ ഇസ്രായേലിന്റെ ഭാഗത്ത് നിന്നും ശ്രമങ്ങള്‍ ഒന്നും തന്നെയില്ലെന്ന് ഫലസ്തീന്‍ അതോറിറ്റി വക്താവ് പറഞ്ഞു. സംഘര്‍ഷം വര്‍ധിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യമില്ല, പക്ഷേ ഇസ്രായേല്‍ ഇതിനായി പ്രേരിപ്പിക്കുകയാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇസ്രായേല്‍ സംഘര്‍ഷം തടയാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വിശുദ്ധ റമദാന്‍ മാസത്തില്‍ അല്‍-അഖ്‌സ മസ്ജിദ് അശുദ്ധമാക്കുന്നതില്‍ നിന്ന് കുടിയേറ്റക്കാരെ തടയണം. റാമല്ലയില്‍ അബ്ദുള്ള രാജാവ് സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഈ സന്ദേശം ഇസ്രായേല്‍ അധികാരികള്‍ക്ക് കൈമാറിയതായും കാന്‍ പബ്ലിക് ബ്രോഡ്കാസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

Related Articles