Current Date

Search
Close this search box.
Search
Close this search box.

ത്വലാഖ് തടയാന്‍ കോടതികള്‍ക്ക് അധികാരമില്ല: കേരള ഹൈക്കോടതി

കൊച്ചി: ത്വലാഖും പുനര്‍വിവാഹവുമടക്കം മുസ്ലിംകള്‍ക്കുള്ള അകാശങ്ങള്‍ തടയാന്‍ കോടതികള്‍ക്കാവില്ലെന്ന് കേരള ഹൈക്കോടതി. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ബെഞ്ചാണ് വ്യാഴാഴ്ച പ്രസ്താവന നടത്തിയത്.

ഇത്തരം നടപടികളില്‍ നിന്ന് കോടതികള്‍ ഒരാളെ തടയുന്നത് ഭരണഘടനയുടെ 25ാം അനുഛേദ പ്രകാരം അവകാശ നിഷേധമാകുമെന്നും മുസ്ലിം ഭര്‍ത്താക്കന്‍മാര്‍ക്ക് നിയമപരമായി ത്വലാഖ് ചൊല്ലാനും ഒന്നിലേറെ വിവാഹം കഴിക്കാനുമുള്ള അവകാശം ഉണ്ടെന്നും ബെഞ്ച് വ്യക്തമാക്കി.

അന്തിമ ത്വലാഖ് ചൊല്ലുന്നതും മറ്റൊരു വിവാഹം കഴിക്കുന്നതും തടയണമെന്ന ഭാര്യയുടെ ഹരജി അനുവദിച്ച കുടുംബ കോടതി ഉത്തരവുകള്‍ ചോദ്യം ചെയ്ത് കൊട്ടാരക്കര സ്വദേശിയായ യുവാവ് നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

Related Articles