Current Date

Search
Close this search box.
Search
Close this search box.

ഉയിഗൂറുകള്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ജോര്‍ദാനില്‍ റാലി

അമ്മാന്‍: ചൈനയിലെ ഉയിഗൂറുകള്‍ക്കെതിരെ നടക്കുന്ന വംശീയ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് അവര്‍ക്ക് പിന്തുണയുമായി ജോര്‍ദാനില്‍ ജനകീയ പ്രതിഷേധ റാലി അരങ്ങേറി. മുസ്ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ ഇസ്ലാമിക് ആക്ഷന്‍ ഫ്രണ്ടിന്റെ നേതൃത്വത്തിലാണ് റാലി നടത്തിയത്. തലസ്ഥാനമായ അമ്മാനിലെ ചൈന എംബസിക്കു മുന്നിലായിരുന്നു പ്രതിഷേധം.

ചൈന ഷിന്‍ജാഅ് പ്രവിശ്യയിലെ മുസ്ലിംകള്‍ക്കെതിരെ കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കണമെന്നും തീവ്രവാദം നിര്‍ത്തണമെന്നും മനുഷ്യാവകാശങ്ങള്‍ പാലിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും കൂട്ടക്കൊലകളും മനുഷ്യാവകാശ ലംഘനങ്ങളും അവസാനിപ്പിക്കാനും മനുഷ്യത്വത്തിനെതിരെയുളള കുറ്റകൃത്യങ്ങള്‍ തടയാനും ചൈനക്കെതിരെ നടപടിയെടുക്കണമെന്നും സംഘടനയുടെ നേതാക്കള്‍ പറഞ്ഞു.

Related Articles