Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ് ബാങ്ക് കൈയേറ്റം: ഇസ്രായേല്‍ ശ്രമം സംഘര്‍ഷമെന്ന് ജോര്‍ദാന്‍

അമ്മാന്‍: വെസ്റ്റ് ബാങ്ക് കുടിയേറ്റവുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ നടത്തുന്നത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് ജോര്‍ദാന്‍ പറഞ്ഞു. ജോര്‍ദാന് താഴ്‌വരയുടെ ഭാഗങ്ങള്‍ പിടിച്ചെടുക്കുകയാണെങ്കില്‍ അതിന്റെ അനന്തര ഫലങ്ങള്‍ ഇസ്രായേല്‍ നേരിടേണ്ടി വരുമെന്നും ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മന്‍ സഫാദി പറഞ്ഞു. കുടിയേറ്റ പദ്ധതിയിലൂടെ സംഘര്‍ഷത്തിന്റെ വര്‍ധനവാണ് ഇസ്രായേല്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.

ജോര്‍ദാനുമായുള്ള ബന്ധത്തില്‍ മാത്രമല്ല … നീതിയുക്തവും സമഗ്രവുമായ പരിഹാരം നേടാനുള്ള പ്രാദേശിക ശ്രമങ്ങളെ മൊത്തം ഇത് ദോഷകരമായി ബാധിക്കുമെന്നും വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles