Current Date

Search
Close this search box.
Search
Close this search box.

ജാമിഅ മില്ലിയ്യ എം.ഫില്‍ നീട്ടിത്തരാന്‍ വിസമ്മതിച്ചു: സഫൂറ സര്‍ഗാര്‍

ന്യൂഡല്‍ഹി: തന്റെ എം.ഫില്‍ ഗവേഷണ പ്രബന്ധത്തിന്റെ തീയതി നീട്ടിത്തരാന്‍ ജാമിഅ മില്ലിയ്യ ഇസ്ലാമിയ സര്‍വകലാശാല അധികൃതര്‍ തയാറായില്ലെന്ന ആരോപണവുമായി പൗരത്വ പ്രക്ഷോഭത്തിന്റെ പേരില്‍ ജയിലിലടക്കപ്പെട്ട സ്റ്റുഡന്റ് ആക്റ്റിവിസ്റ്റ് സഫൂറ സര്‍ഗാര്‍.

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ (യു.ജി.സി) പ്രകാരം അഞ്ച് ഇളവുകള്‍ അനുവദിക്കാമെന്ന വ്യവസ്ഥകള്‍ ഉള്ളപ്പോള്‍ ജാമിഅ തനിക്ക് കോവിഡ് മൂലമുള്ള ഒരു ഇളവ് മാത്രമാണ് നല്‍കിയതെന്ന് അവര്‍ ആരോപിച്ചു. തനിക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സര്‍വകലാശാല വിസമ്മതിച്ചതായും ജാമിഅ മില്ലിയ്യ ഇസ്ലാമിയ തന്റെ പ്രബന്ധം സമര്‍പ്പിക്കുന്നത് നിഷേധിക്കുകയാണെന്ന് സഫൂറ ആരോപിച്ചു.

അതേസമയം, സഫൂറയുടെ വാദം തള്ളി സര്‍വകലാശാല അധികൃതര്‍ രംഗത്തെത്തി. കോവിഡ് ഇളവുകളുടെ സമയം കാലഹരണപ്പെടുന്നതിന് മുമ്പ് അവളുടെ പ്രബന്ധം പൂര്‍ത്തിയാക്കിയില്ലെന്ന് ജാമിഅയിലെ അഡ്മിനിസ്‌ട്രേഷനിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
അവരുടെ പ്രബന്ധ പുരോഗതി തൃപ്തികരമല്ലെന്നും നിശ്ചിത സമയപരിധി കഴിഞ്ഞ് രണ്ട് മാസത്തിലേറെയായിട്ടാണ് അവര്‍ അപേക്ഷ സമര്‍പ്പിച്ചതെന്നും അതിനാല്‍ നീട്ടികൊടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles