Current Date

Search
Close this search box.
Search
Close this search box.

ജാമിഅഃ ജൂനിയര്‍ കോളേജ് സെക്കണ്ടറി വിഭാഗം പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

പട്ടിക്കാട്: ജാമിഅഃ നൂരിയ്യയുമായി അഫ്‌ലിയേറ്റ് ചെയ്ത സെക്കണ്ടറി വിഭാഗം സ്ഥാപനങ്ങളിലേക്കുള്ള ഏകീകൃത പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഒന്നാംഘട്ട അലോട്ട്‌മെന്റ് നടപടിക്രമങ്ങള്‍ ഇന്ന് ആരംഭിക്കും. രക്ഷിതാക്കള്‍ അലോട്ട്‌മെന്റ് ലഭിച്ച സ്ഥാപത്തില്‍ ചെന്ന് അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. ഒന്നാംഘട്ട അലോട്ട്‌മെന്റ് നടപടി ക്രമങ്ങള്‍ 1 6 2020 (ചൊവ്വ) അവസാനിക്കുന്നതാണ്.

തുടര്‍ന്ന് രണ്ടാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അലോട്ട്‌മെന്റ് ലഭിച്ച സ്ഥാപനം അറിയാവുന്നതാണ്. രണ്ടാം ഓപ്ഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികളില്‍ മാറ്റം ആവശ്യമുള്ളവര്‍ താല്‍കാലിക അഡ്മിഷന്‍ എടുക്കേണ്ടതാണ്.

Related Articles