Current Date

Search
Close this search box.
Search
Close this search box.

ഇത്തിഹാദുല്‍ ഉലമാ: ഓഫീസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ഇത്തിഹാദുല്‍ ഉലമാ സംസ്ഥാന ഓഫീസ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഹിറാ സെന്ററില്‍ ഇത്തിഹാദുല്‍ ഉലമാ കേരള വര്‍ ക്കിംഗ് പ്രസിഡന്റ് വി.കെ. അലി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നു.

ഇത്തിഹാദുല്‍ ഉലമ ജനറല്‍ സെക്രട്ടറി പി.കെ. ജമാല്‍, വൈ.പ്രസിഡണ്ടുമാരായ കെ.എ യൂസുഫ് ഉമരി, കെ. ഇല്‍യാസ് മൗലവി, സെക്രട്ടറി മാരായ ഡോ.എ.എ. ഹലീം, അബ്ദുല്ലത്വീഫ് കൊടുവള്ളി, വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളായ കെ.എം. അശ്‌റഫ്, ടി മുഹമ്മദ്, വേളം, വി.എ കബീര്‍, ടി.കെ ഉബൈദ്, മുഹമ്മദ് കാടേരി എന്നിവര്‍ സംബന്ധിച്ചു.

മേഖലാ സമ്മേളനങ്ങള്‍, പുസ്തക പ്രകാശനം, പണ്ഡിത സമ്മേളനം,കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഇസ്ലാമിന്റെ അടിസ്ഥാനപ്രമാണങ്ങളെ കുറിച്ചുള്ള കോഴ്‌സുകള്‍, പഠന ശിബിരങ്ങള്‍ ഉള്‍പ്പെടെ ഏകവര്‍ഷ പരിപാടിക്ക് യോഗം രൂപം നല്‍കി.

Related Articles