Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ മണ്ണില്‍ നിന്നും ആയിരക്കണക്കിന് മരങ്ങള്‍ പിഴുതുമാറ്റി ഇസ്രായേല്‍

വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ ഭൂമിയില്‍ നിന്നും ആയിരക്കണക്കിന് മരങ്ങള്‍ വേരോടെ പിഴുതുമാറ്റി ക്രൂരത തുടരുകയാണ് ഇസ്രായേല്‍ അധിനിവേശ ഭരണകൂടം. കഴിഞ്ഞ ദിവസം മധ്യ വെസ്റ്റ് ബാങ്കിലെ സല്‍ഫിത് നഗരത്തില്‍ നിന്നും ആയിരക്കണക്കിന് ഒലീവ് മരങ്ങളാണ് അധിനിവേശ സൈന്യം വേരടക്കം പിഴുതെറിഞ്ഞത്.

സൈന്യം ബുള്‍ഡോസറുകളും മറ്റ് യന്ത്രങ്ങളും ഉപയോഗിച്ച് ഒലീവ് മരങ്ങളും തൈകളുമാണ് പിഴുതുമാറ്റിയതെന്നും ഇവയെല്ലാം ഫലസ്തീന്‍ പൗരന്മാരുടേതാണെന്നും ദൃക്‌സാക്ഷിയായ നിസ്ഫത് ഇസ്സ പറഞ്ഞു. സല്‍ഫിത് നഗരത്തിന് ചുറ്റും നിരവധി ഇസ്രായേലി നിയമവിരുദ്ധ കുടിയേറ്റ സ്ഥലങ്ങളുണ്ട്. ഇവിടങ്ങളില്‍ നിരന്തരം ഇത്തരത്തില്‍ കുടിയേറ്റും നിയമലംഘനവും നടക്കാറുണ്ടെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഫലസ്തീനി കാര്‍ഷിക വിളകള്‍ ഇസ്രായേല്‍ സൈന്യം നശിപ്പിക്കുന്നത് വെസ്റ്റ് ബാങ്കില്‍ പതിവാണ്.

Related Articles