Current Date

Search
Close this search box.
Search
Close this search box.

സാമ്പത്തിക സഹകരണം: ഇസ്രായേലും യു.എ.ഇയും നികുതി ഉടമ്പടിയില്‍ ഒപ്പുവെച്ചു

അബൂദബി: സാമ്പത്തിക രംഗത്ത് പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി യു.എ.ഇയും ഇസ്രായേലും തമ്മില്‍ നികുതി ഉടമ്പടിയില്‍ ഒപ്പുവെച്ചു. തിങ്കളാഴ്ച ഇസ്രായേല്‍ ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും തമ്മില്‍ ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി നയതന്ത്ര ബന്ധത്തില്‍ ഏര്‍പ്പെട്ടത്തിന്റെ ഭാഗമായാണ് പുതിയ കരാറെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഇരട്ട നികുതി ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇസ്രായേലുമായി പ്രാഥമിക ധാരണയിലെത്തിയതായി കഴിഞ്ഞ ഒക്ടോബറില്‍ യു.എ.ഇ ധനകാര്യ മന്ത്രാലയവും അറിയിച്ചിരുന്നു. ഇസ്രായേല്‍ പാര്‍ലമെന്റും മന്ത്രിമാരും ഈ വര്‍ഷം അംഗീകരിച്ചു കഴിഞ്ഞാല്‍ 2022 ജനുവരി ഒന്ന് മുതല്‍ 59ാമത് ടാക്‌സ് കണ്‍വെന്‍ഷന്‍ പ്രാബല്യത്തില്‍ വരും. ഇരു രാഷ്ട്രങ്ങളും ബന്ധം സുതാര്യമാക്കിയതിനു ശേഷമുള്ള ആദ്യത്തെ നികുതി സഹകരണ കരാര്‍ ആണിത്.

Related Articles