Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിന്റെ രഹസ്യ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഏഴു ഫലസ്തീനികള്‍

ഗസ്സ സിറ്റി: ഇസ്രായേല്‍ സൈന്യം നടത്തിയ രഹസ്യ ഓപറേഷനില്‍ ഹമാസ് നേതാവ് അടക്കം ഏഴു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഹമാസ് സൈനിക മേധാവിയെ ലക്ഷ്യമിട്ട് നടത്തിയ സൈനികാക്രമണത്തിലാണ് നൗര്‍ ബറകയടക്കം കൊല്ലപ്പെട്ടത്. ഫലസ്തീന്‍ പ്രതിരോധ സേനയിലെ മുതിര്‍ന്ന കമാന്‍ഡര്‍ ആയിരുന്നു ബറക.

ഇസ്രായേലിലേക്ക് കാറില്‍ രക്ഷപ്പെടുന്നതിനിടെയാണ് വ്യോമാക്രമണം നടത്തി ഇദ്ദേഹത്തെയടക്കം കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രിയാണ് ഇസ്രായേല്‍ ഹമാസിന്റെ നിയന്ത്രണത്തിലുള്ള മേഖലയില്‍ വ്യോമാക്രമണം ആരംഭിച്ചത്. കിഴക്കന്‍ നഗരമായ ഖാന്‍ യൂനുസിലേക്ക് നുഴഞ്ഞു കയറിയാണ് ആക്രമണം നടത്തിയത്. ഹമാസിന്റെ സായുധ വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ്‌സിന്റെ പ്രമുഖ കമാന്‍ഡര്‍ ആണ് ബറക. ഏഴു ഫലസ്തീനികളും ഒരു സൈനിക ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടുണ്ട്.

Related Articles