Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യന്‍ തീരത്ത് ഇസ്രായേല്‍ ചാരവിമാനം കണ്ടെത്തി

തൂനിസ്: തുനീഷ്യന്‍ തീരത്ത് ഇസ്രായേല്‍ ചാര വിമാനം പറക്കുന്നതായി കണ്ടെത്തിയതായി തുനീഷ്യന്‍ മാധ്യമ വൃത്തങ്ങള്‍ വെളിപ്പെടുത്തി. രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള നെവാതിം വ്യോസേന താവളത്തിന് സമീപത്തുനിന്നാണ് വിമാനം വന്നതെന്നാണ് റിപ്പോര്‍ട്ട്. ലിബിയക്ക് പടിഞ്ഞാറ് ഭാഗത്തും കഴിഞ്ഞയാഴ്ച ഇത്തരം വിമാനങ്ങള്‍ വട്ടമിട്ട് പറന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തുര്‍ക്കിയും റഷ്യയും തമ്മിലുള്ള സൈനിക തന്ത്രങ്ങള്‍ നടക്കുന്ന മേഖലയാണിത്. മെഡിറ്ററേനിയന്‍ കടലിന്റെ തീരത്താണ് സംഭവം നടന്നത്.

ഇസ്രായേലി വ്യോമസേനയുടെ GLF5 GV (684) Nachshon Shavit, നക്ഷണ്‍ ഷാവിറ്റ് എന്ന് ചാരവിമാനമാണ് മധ്യ മെഡിറ്ററേനിയന്‍ കടലിനു മുകളിലൂടെ പറന്നതെന്നും ട്വിറ്ററിലൂടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles