Current Date

Search
Close this search box.
Search
Close this search box.

കൂടുതല്‍ അറബ് രാഷ്ട്രങ്ങളുമായി ബന്ധം സ്ഥാപിക്കുമെന്ന് ഇസ്രായേല്‍

തെല്‍അവീവ്: കൂടുതല്‍ അറബ് രാഷ്ട്രങ്ങളുമായി ബന്ധം സ്ഥാപിക്കുമെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി യെയ്ര്‍ ലാപിഡ്. കഴിഞ്ഞ ദിവസം നടന്ന വടക്കേ അമേരിക്കന്‍ ജൂത ഫെഡറേഷന്റെ വാര്‍ഷിക യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ അറബ് രാജ്യങ്ങളുടെ പേര് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, കാരണം ഇത് നമ്മുടെ മുന്നോട്ട്‌പോക്കിന് ദോഷകരമായി ബാധിക്കും, പക്ഷേ തീര്‍ച്ചയായും, ഞങ്ങള്‍ അമേരിക്കയോടും എമിറേറ്റ്‌സിലെ പുതിയ സുഹൃത്തുക്കളോടും ബഹ്‌റൈനിലും മൊറോക്കോയിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ലാപിഡ് പറഞ്ഞു.

ഇതിനര്‍ത്ഥം, നമ്മള്‍ പ്രവര്‍ത്തിക്കേണ്ട ഫലസ്തീന്‍ പ്രശ്‌നത്തെ എന്നന്നേക്കുമായി അവഗണിക്കുന്നു എന്നല്ല, അതിനുവേണ്ടിയും ഞങ്ങള്‍ പ്രവര്‍ത്തിക്കും. ഗസ്സയിലും വടക്കന്‍ ഹിസ്ബുള്ളയിലും ഞങ്ങള്‍ എപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അബ്രഹാം ഉടമ്പടി എന്നറിയപ്പെടുന്ന സമാധാന ഉടമ്പടികള്‍ 2020 സെപ്റ്റംബറിലാണ് ഇസ്രായേലുമായി യു എ ഇയും ബഹ്‌റൈനും കരാര്‍ ഒപ്പിട്ടത്. തുടര്‍ന്ന് ബന്ധം സാധാരണ നിലയിലാക്കാന്‍ സുഡാനും മൊറോക്കോയും രംഗത്തെത്തി. ഈ നടപടിയെ ശക്തമായി അപലപിച്ച ഫലസ്തീന്‍ ഇത് തങ്ങളുടെ പിന്നില്‍ നിന്നുള്ള കുത്താണെന്ന് വിമര്‍ശിച്ചിരുന്നു.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles