Current Date

Search
Close this search box.
Search
Close this search box.

നിസ്സാര കാരണം പറഞ്ഞ് ഫലസ്തീന്‍ കര്‍ഷകരെ ദ്രോഹിച്ച് ഇസ്രായേല്‍

ഗസ്സ സിറ്റി: നിസ്സാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഫലസ്തീനിയന്‍ കര്‍ഷകരെ ദ്രോഹിക്കുന്ന നടപടികളുമായി വീണ്ടും ഇസ്രായേല്‍. ഫലസ്തീനിലെ തക്കാളി കര്‍ഷകര്‍ക്കാണ് ഇസ്രായേല്‍ പുതിയ നിബന്ധന കൊണ്ടുവന്നത്. തക്കാളിയുടെ മുകളിലെ കിരീടം (തക്കാളിയുടെ മരത്തിലെ കാണ്ഡവുമായി ചേര്‍ന്ന് നില്‍ക്കുന്ന ഭാഗം) നീക്കം ചെയ്താല്‍ മാത്രമേ ഇനി മുതല്‍ കയറ്റുമതിക്കായി സ്വീകരിക്കൂ എന്നാണ് ഇസ്രായേലിന്റെ നിര്‍ദേശം. ബുധനാഴ്ച ഇസ്രായേല്‍ ഫലസ്തീന്‍ കാര്‍ഷിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ഫലസ്തീനില്‍ നിന്നുള്ള പച്ചക്കറികള്‍ മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കാന്‍ ഇസ്രായേലിന്റെ സഹായം ആവശ്യമാണ്. ഗസ്സയുമായുള്ള അതിര്‍ത്തി ചെക് പോസ്റ്റായ കരീം ഷാലോമിലൂടെ പച്ചക്കറി ചരക്ക് കടത്തിവിടാന്‍ പുതിയ നിബന്ധന പാലിക്കണമെന്നാണ് ഇസ്രായേലിന്റെ ഉത്തരവ്. നേരത്തെ പച്ചക്കറി കര്‍ഷകര്‍ക്ക് ഇങ്ങനെ ഒരു നിയന്ത്രണം ഉണ്ടായിരുന്നില്ല. അതേസമയം, എന്തിനാണ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതെന്ന് ഇസ്രായേല്‍ അധികൃതരില്‍ നിന്ന് വിശദീകരണമുണ്ടായിട്ടില്ല.

2007 മുതല്‍ ഗസ്സക്കെതിരെ ഇസ്രായേല്‍ കര,നാവിക,വ്യോമ മേഖലകയില്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗസ്സക്ക് പുറം ലോകവുമായി ബന്ധപ്പെടാന്‍ ഇസ്രായേലിന്റെയും ഈജിപ്തിന്റെയും അതിര്‍ത്തി മാത്രമാണ് ഏക ആശ്രയം.

Related Articles