Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ കൂട്ടിച്ചേര്‍ക്കല്‍ പദ്ധതി യു.എന്‍ രക്ഷാസമിതി ചര്‍ച്ച ചെയ്യും

ന്യൂയോര്‍ക്ക്: ഇസ്രായേലിന്റെ വെസ്റ്റ് ബാങ്ക് കുടിയേറ്റ പദ്ധതി യു.എന്‍ രക്ഷസമിതി ചര്‍ച്ച ചെയ്യുന്നു. ജൂണ്‍ 24ന് ചേരുന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് വിഷയം ചര്‍ച്ച ചെയ്യുക. യു.എന്നിലെ ഫലസ്തീന്‍ നിരീക്ഷകന്‍ റിയാദ് മന്‍സൂര്‍ ആണ് കഴിഞ്ഞ ദിവസം ഇക്കാര്യം പ്രഖ്യാപിച്ചത്.

ചേരി ചേരാ പ്രസ്ഥാനത്തിലെയും അറബ് ലീഗിലെയും അടക്കം നിരവധി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും യോഗത്തില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അറ്റോര്‍ണിയോ ജനറല്‍ പങ്കെടുക്കുമെന്നും മന്‍സൂര്‍ പറഞ്ഞു.

സുരക്ഷാ സമിതി അതിന്റെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അധിനിവേശ ഫലസ്തീന്‍ പ്രദേശത്തെ എല്ലാ സെറ്റില്‍മെന്റ് പ്രവര്‍ത്തനങ്ങളും നിര്‍ത്തണമെന്നും പിടിച്ചെടുക്കല്‍ റദ്ദാക്കാന്‍ ഇസ്രയേല്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ഫലസ്തീന്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇസ്രായേലിന്റെ മുഴുവന്‍ കുടിയേറ്റവും നിയമവിരുദ്ധവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അവര്‍ പറഞ്ഞു.

Related Articles