Current Date

Search
Close this search box.
Search
Close this search box.

ബാഗ്ദാദില്‍ ഐ.എസ് ആക്രമണം; 11 മരണം

ബാഗ്ദാദ്: ഇറാഖിലെ പടിഞ്ഞാറന്‍ ബാഗ്ദാദില്‍ ഐ.എസ് നടത്തിയ ഭീകരാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ ബാഗ്ദാദ് വിമാനത്താവളത്തിനു സമീപം അല്‍ റദ്‌വാനിയ്യയില്‍ നിലയുറപ്പിച്ച ഹഷ്ദ് അല്‍ ഷആബി ഗോത്ര സൈന്യത്തിനു നേരെയാണ് ആക്രമണമുണ്ടായതെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. സൈന്യത്തിനു നേരെ ഐ.എസ് സംഘം ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സൈന്യത്തിന്റെ മോണിറ്ററിംഗ് ടവറില്‍ ഐ.എസ് ആക്രമണം നടത്തിയെന്നും ഗോത്രവര്‍ഗ്ഗ സേനയിലെ അഞ്ച് അംഗങ്ങളെയും ആക്രമണത്തെ ചെറുക്കാന്‍ മുന്നോട്ടു വന്ന ആറ് പ്രദേശവാസികളെയുമാണ് കൊലപ്പെടുത്തിയതെന്നും സുരക്ഷ വൃത്തങ്ങള്‍ അറിയിച്ചു. മരണസംഖ്യ ആരോഗ്യ പ്രവര്‍ത്തകരാണ് അറിയിച്ചത്. എട്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും ഇവരെ ബാഗ്ദാദ് സെന്‍ട്രല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഐ.എസ് ഏറ്റെടുത്തിട്ടില്ല.

 

Related Articles